banner

അഞ്ചാലുംമൂട്ടിൽ പതിനഞ്ചുകാരി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

അഞ്ചാലുംമൂട് : പതിനഞ്ചുകാരി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ. മുണ്ടയ്ക്കൽ പള്ളിക്ക് സമീപം സണ്ണി ഭവനത്തിൽ ഹന്ന സാബു (15) നെ ആണ് വീടിന് പിറക് വശത്തായി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മുണ്ടയ്ക്കൽ പള്ളിയ്ക്ക് സമീപം എഡിസൺ (സാബു) ൻ്റെ മകളും  പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ് ഹന്ന.

സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ

ഇന്ന് പുലർച്ചെയോടെയാണ് സംഭവം. മുണ്ടയ്ക്കൽ പള്ളിക്ക് സമീപം താമസിക്കുന്ന ഈ പെൺകുട്ടിയെ വീടിന് സമീപം തന്നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് പൊലീസ് സംഘം എത്തിച്ചേർന്നിട്ടുണ്ട്. മൃതശരീരം നിലവിൽ സ്ഥലത്ത് നിന്ന് മാറ്റിയിട്ടില്ല.

(ഓര്‍ക്കുക ആത്മഹത്യ ഒന്നിനും പരിഹാരമാകില്ല……)
ഡിപ്രഷൻ പോലെയുള്ള അവസ്ഥയിൽ ” 1056 “എന്ന നമ്പറിൽ വിളിച്ച് മാനസിക വിദഗ്ദ്ധരുടെ സഹായം തേടുക.ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ ലൈൻ നമ്പർ 1056.




തുടർന്നും വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.....

Post a Comment

0 Comments