banner

നികുതി വെട്ടിപ്പ് കേസില്‍ ചിത്ര രാമകൃഷ്ണന്റെയും, ആനന്ദ് സുബ്രഹ്മണ്യന്റെയും ഓഫീസുകളില്‍ ആദായ നികുതി വകുപ്പിൻ്റെ പരിശോധന

നികുതി വെട്ടിപ്പ് കേസില്‍ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എംഡിയും സിഇഒയുമായിരുന്ന ചിത്ര രാമകൃഷ്ണന്റെയും ഗ്രൂപ്പ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യന്റെയും ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. 

എന്‍എസ്ഇയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഹിമാലയന്‍ സന്യാസിക്ക് ഇവര്‍ കൈമാറിയെന്ന് നേരത്തെ സെബി കണ്ടെത്തിയിരുന്നു. എന്നാൽ ഹിമാലയന്‍ സന്യാസിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ചിത്ര രാമകൃഷ്ണന്‍ തയ്യാറായില്ല.ചിത്ര രാമകൃഷ്ണന് മൂന്നു കോടി രൂപയും എന്‍എസ്ഇയില്‍നിന്നും സുബ്രഹ്മണ്യനില്‍നിന്നും രണ്ടുകോടി വീതവും സെബി പിഴ ചുമത്തി.

Post a Comment

0 Comments