banner

ഇന്ത്യൻ ആർമിയ്ക്ക് മുന്നിൽ വിധിയും തോറ്റു; നന്ദി പറഞ്ഞ് ബാബു, ഏറ്റുപറഞ്ഞ് കേരളക്കര: വീഡിയോ കാണാം

മലമ്പുഴ : പാലക്കാട്‌ മലമ്പുഴ മലമടക്കിൽ നാല്പത് മണിക്കൂറിലേറെ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച് ഇന്ത്യൻ കരസേന. സേനയുടെ ദൗത്യസംഘത്തിന്റെ നേതൃത്വത്തിലാണ് ബാബുവിനെ മലയിടുക്കിൽ നിന്നും രക്ഷിച്ചത്. തുടർന്ന് സാഹസികമായി ബാബുവിനെ പുറത്ത് എത്തിക്കുകയായിരുന്നു. 

വെള്ളവും ഭക്ഷണവും മരുന്നും അടങ്ങിയ കിറ്റ് ആദ്യം ദൗത്യസംഘത്തിലെ അംഗം ബാബുവിന് കൈമാറി. തുടർന്നു, ബാബുവിനെ മലമടക്കിൽ നിന്നും രക്ഷപെടുത്തുന്നതിനു മുന്നോടിയായി തൊപ്പിയും രക്ഷാഉപകരണങ്ങളും ധരിപ്പിച്ചു. തുടർന്നാണ് ബാബുവിനെ പുറത്തേയ്ക്ക് എത്തിക്കുന്നത്. ഊട്ടിയിലെ വെല്ലിംങ്ടണ്ണിലെ സൈനികസംഘത്തിനൊപ്പം എത്തിയ സൈനികൻ ബാലയാണ് ബാബുവിനെ രക്ഷിക്കാൻ ആദ്യം ഇദ്ദേഹത്തിന് അടുത്തെത്തിയത്.

അതിസാഹസികമായ രക്ഷാദൗത്യത്തിലൂടെ തന്റെ ജീവൻ രക്ഷിച്ച ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞ് ബാബു. ‘എല്ലാവർക്കും നന്ദി. ബാല സാറിന് നന്ദി. ഇന്ത്യൻ ആർമി കീ ജയ്. ഭാരത് മാതാ കി ജയ്’- ബാബു പറഞ്ഞു.

സൈനികൻ ബാലയുടെ ദേഹത്ത് തൂങ്ങിയാണ് ബാലു കുടുങ്ങികിടന്ന സ്ഥലത്ത് നിന്ന് മലമുകളിലേക്ക് കയറിയത്. ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്.

അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു.


Post a Comment

0 Comments