തെന്നിന്ത്യയിലെ താരസുന്ദരി സമന്താ രൂത്ത് പ്രഭു സിനിമയിലെത്തിയിട്ട് 12 വർഷങ്ങൾ. ഈ സന്തോഷ വാർത്ത താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി പങ്കുവച്ചത്.സിനിമയുമായുള്ള പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിശ്വസ്തരായ ആരാധകരാണ് തനിക്കുള്ളതെന്നും നടി പറയുന്നു. കാജൽ അഗർവാൾ, രശ്മിക മന്ദാന, അനുപമ പരമേശ്വരൻ തുടങ്ങി ഒട്ടേറെതാരങ്ങൾ നടിക്ക് ആശംസകളുമായി എത്തി.‘രാവിലെ എഴുന്നേറ്റപ്പോഴാണ് ഞാൻ സിനിമയിൽ എത്തിയിട്ട് പന്ത്രണ്ട് വർഷം പൂർത്തിയായെന്ന കാര്യം ഓർക്കുന്നത്. ലൈറ്റുകൾ, ക്യാമറ, ആക്ഷൻ, സമാനതകളില്ലാത്ത നിമിഷങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓർമകളുടെ 12 വർഷമാണ് പൂർത്തിയായത്.സാമന്ത കുറിച്ചു.
0 Comments