banner

മികച്ച ക്രമസമാധാന പാലനത്തിനുളള സംസ്ഥാന പോലീസ് മേധാവിയുടെ 2021 ലെ ബഹുമതി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി ഐ.പി.എസിന്



മികച്ച ക്രമസമാധാനം കാത്ത് സൂക്ഷിച്ചതിന് സംസ്ഥാന പോലീസ് മേധാവിയുടെ ബഹുമതി പത്രം കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി നാരായണന്‍.റ്റി ഐ.പി.എസിന് ലഭിച്ചു. വിവിധ മേഖലകളിലെ മികവിന് മുതിര്‍ന്ന പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് ന കുന്ന ബഹുമതിയി ക്രമസമാധാന പാലനത്തിനുളള പുരസ്ക്കാരമാണ് കൊല്ലം സിറ്റിക്ക് ലഭിച്ചത്. കൊല്ലം സിറ്റി പോലീസ് പരിധിയി മികച്ച ക്രമസമാധാന നില കാത്ത് സൂക്ഷിച്ചതിനാണ് ബഹുമതി ലഭിച്ചത്. 
ജില്ലയിലെ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെയും മയക്ക് മരുന്ന് മാഫിയ പ്രവര്‍ത്തനങ്ങളി ഏര്‍പ്പെടുന്നവര്‍ക്കെതിരെയും അതിശക്തമായ നടപടികള്‍ സ്വീകരിച്ചതും, പ്രധാന കേസുകളിലെ എല്ലാം പ്രതികളെയും അഴിക്കുളളിലാക്കിയ മികച്ച പ്രവര്‍ത്തനങ്ങളും പ്രോസിക്യൂഷന് നടപടികളിലെ ഏകോപനത്തോടെ ഒട്ടേറെ സാമൂഹ്യ വിരുദ്ധര്‍ കോടതിയി ശിക്ഷിക്കപ്പെടാനിടയാക്കിയതുമാണ് പുരസ്ക്കാരത്തിന് അര്‍ഹമാക്കിയത്. 
വിവിധ ജില്ലകളി നിരന്തരം ക്രമിന കേസുകളി ഉള്‍പ്പെട്ട അന്തര്‍ജില്ലാ മോഷ്ടാക്കളും കൊല്ലം ജില്ലയി വച്ച് പിടികൂടപ്പെടുകയായിരുന്നു. ജില്ലാ ഭരണകൂടവുമായുളള ഏകോപനം വഴി സംസ്ഥാനത്ത് ഏറ്റവും കൂടുത ഗുണ്ടകള്‍ക്കെതിരെ കാപ്പാ പ്രകാരം നടപടി സ്വീകരിച്ചതും കൊല്ലം സിറ്റിയിലാണ്. കൂടാതെ ക്രിമിന നടപടി ക്രമം പ്രകാരം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുത പേര്‍ക്കെതിരെ നടപടി ഉണ്ടായതും കൊല്ലം സിറ്റി പരിധിയിലെ പോലീസ് സ്റ്റേഷനുകളിലാണ്. 
ഇത്തരത്തി വിവിധ മേഖലകളി ക്രമസമാധാന പാലനം സുസ്ത്യര്‍ഹമായി നിര്‍വ്വഹിച്ച് ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തിയ ജില്ലാ പോലീസ് മേധാവിയുടെ പ്രവര്‍ത്തന മികവിനുളള അംഗീകാരമാണ് സംസ്ഥാന പോലീസ് മേധാവിയുടെ ബഹുമതി. 
കൊല്ലം സിറ്റി മേധാവിയുടെ ചുമതല വഹിച്ച് വരവേ ഉന്നത പോലീസ് മേധാവിയുടെ പുരസ്ക്കാരം ഇത് മൂന്നാം തവണയാണ് സിറ്റി പോലീസ് കമ്മീഷണറെ തേടിയെത്തിയത്. ഇടുക്കി നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ പെണ്‍കുട്ടിയെ കാണാതയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തി മനുഷ്യക്കടത്ത് കണ്ടെത്തുകയും മനുഷ്യക്കടത്ത് സംഘത്തെ പിടികൂടുകയും ചെയ്തതിന് 2019 ലും ബ്യൂട്ടിഷ്യന്‍ അദ്ധ്യാപികയെ കൊല്ലത്ത് നിന്നും കടത്തി കൊണ്ട് പോയി പാലക്കാട് വച്ച് കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണ മികവിന് 2020 ലും കുറ്റാന്വേഷണ മികവിനുളള ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതിയും നാരായണന്‍ റ്റി ഐ.പി.എസിന് ലഭിച്ചിരുന്നു.

Post a Comment

0 Comments