അവാർഡ് ലഭിച്ച വാർത്തയറിഞ്ഞ എൻ.കെ പ്രേമചന്ദ്രൻ എം.പി ഫേസ്ബുക്കിൽ കുറിച്ച വൈകാരികമായ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഇതിൽ എം.പി പിന്തുണച്ചവർക്കും, പ്രോത്സാഹിപ്പിച്ചവർക്കും, അപവാദ പ്രചരണങ്ങളെ അതിജീവിക്കാന്‍ കരുത്ത് നല്‍കിയവര്‍ക്കുമായി സ്നേഹാദരവോടെ പുരസ്കാരം സമര്‍പ്പിക്കുന്നതായും കുറിക്കുന്നുണ്ട്.
എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ ഫേസ്ബുക്ക് കുറിപ്പ് താഴെ...
സുഹൃത്തുക്കളെ,
ഞാനും ഗീതയും വയനാട് ജില്ലയില്‍
തിരുനെല്ലിക്കടുത്ത് ഒരു ആദിവാസി വംശീയ ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് ഈ വര്‍ഷത്തെ സന്‍സദ് രത്ന പുരസ്കാര പ്രഖ്യാപനം ഉണ്ടാകുന്നത്.
17- ↄo ലോകസഭയിലും തുടരുന്ന മികച്ച പ്രവര്‍ത്തനം വിലയിരുത്തിയാണ് 'സന്‍സദ് വിശിഷ്ഠ രത്ന' അവാര്‍ഡ് ഇപ്രാവശ്യം എനിക്ക് ലഭിച്ചത്. വളരെ ചാരിതാര്‍ത്ഥ്യത്തോടെയാണ് ഞാനീ വാര്‍ത്ത ശ്രവിച്ചത്. ഇത് മൂന്നാമത് പ്രാവശ്യമാണ് എനിക്ക് ചെന്നൈ ആസ്ഥാനമായുളള Prime Point Foundation ഏര്‍പ്പെടുത്തിയ സന്‍സദ് പുരസ്കാരം ലഭിക്കുന്നത്.
16- ↄo ലോകസഭയുടെ കാലയളവില്‍ 2017ലും 2019ലും ലഭിച്ച പുരസ്കാരത്തില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ ലഭിച്ചിട്ടുളളത്, സുസ്ഥിരമായ മികവുറ്റ പ്രകടനത്തിനുളള (sustained outstanding performance) വിശിഷ്ഠ പുരസ്ക്കാരമാണ്.
പാര്‍ലമെന്‍ററി രംഗത്തെ പ്രവര്‍ത്തനത്തിന് തുടര്‍ച്ചയായി ലഭിക്കുന്ന അംഗീകാരത്തിന് പിന്നിലെ പ്രധാന പ്രേരകശക്തി നിങ്ങള്‍ നല്‍കുന്ന നിസ്തുലമായ പിന്തുണയാണ്. പ്രതിലോമകരമായ പ്രതിസന്ധി ഘട്ടങ്ങളില്‍ പിന്തുണച്ചവര്‍, പ്രോത്സാഹിപ്പിച്ചവര്‍, അപവാദ പ്രചരണങ്ങളെ അതിജീവിക്കാന്‍ കരുത്ത് നല്‍കിയവര്‍ - ആ നിങ്ങള്‍ക്കായി സ്നേഹാദരവോടെ ഈ പുരസ്കാരവും സമര്‍പ്പിക്കുന്നു.
സ്നേഹപൂര്‍വ്വം
എന്‍.കെ. പ്രേമചന്ദ്രൻ
0 Comments