banner

കൊല്ലത്ത് വിദ്യാർത്ഥികൾ സ്കൂളിന് സമീപം ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; സ്റ്റേഷനിൽ വിളിപ്പിച്ചതായി പൊലീസ്

കൊല്ലം : വിദ്യാർത്ഥികൾ സ്കൂളിന് സമീപം തമ്മിൽ ഏറ്റുമുട്ടി. കടയ്ക്കൽ, കുമ്മിൾ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് സ്കൂളിന് സമീപം ഇരുവിഭാഗം തിരിച്ച് തമ്മിൽ ഏറ്റുമുട്ടിയത്. സ്കൂളിലെ പ്ലസ് വൺ - പ്ലസ് ടു വിദ്യാർഥികളാണ് ഇത്തരത്തിൽ പൊതുയിടത്തിൽ സംഘർഷത്തിലേർപ്പെട്ടത്.

ഈ മാസം 11 നാണ് സംഭവം ഉണ്ടായത്. കൂട്ടയടിയിലേക്ക് എത്തുവാനുള്ള കാരണം ജൂനിയർ - സീനിയർ നിസാര തർക്കമാണെന്നാണ് വിവരം. സംഘർഷത്തിനു പിന്നാലെ സ്‌കൂളിൽ പി.ടി.എ യോഗം ചേരുകയും വിദ്യാർഥികളെ കടയ്ക്കൽ പൊലീസ് താക്കീത് നൽകുകയും ചെയ്തിരുന്നു. രണ്ടു വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്.

അതേ സമയം, കുട്ടികളെ കടയ്ക്കൽ സ്റ്റേഷനിൽ വിളിച്ചുവരുത്തിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ ഇവർക്ക് താക്കീത് നൽകിയതായും പിന്നീട് വിട്ടയച്ചുവെന്നും അതിൽ വ്യക്തമാക്കുന്നു. 

إرسال تعليق

0 تعليقات