banner

ശാസ്താംകോട്ടയിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; സംസ്ഥാനത്ത് നാളെ പ്രതിഷേധ ദിനം

കൊല്ലം : ശാസ്താംകോട്ടയിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ കെ.എസ്.യു  ആക്രമണം. ശാസ്താംകോട്ട ഡി.ബി കോളേജിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം ആര്യാ പ്രസാദടക്കമുള്ള പ്രവർത്തകരെ കെ.എസ്.യുവിന്റെ പ്രവർത്തകർ ആക്രമിച്ചതായി ആരോപണം.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇത്തവണ ഒന്നൊഴികെ ബാക്കിയുള്ള എല്ലാ സീറ്റിലും കെ.എസ്.യു പ്രവർത്തകർ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെ കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്നാണ് ആരോപണം.  

അക്രമ രാഷ്ട്രീയത്തിനെതിരെ നാളെ (വെള്ളിയാഴ്ച, ഫെബ്രുവരി 18) സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കുമെന്നാണ് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പൊതു പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.



Post a Comment

0 Comments