Latest Posts

ഉക്രൈനിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ബന്ധുക്കൾ ശ്രദ്ധിക്കുക!; കൊല്ലം മണ്ഡലത്തിൽ മുകേഷ് എം.എൽ.എയുടെ കരുതൽ

കൊല്ലം : ഉക്രൈൻ - റഷ്യ യുദ്ധഭൂമി ആയ സാഹചര്യത്തിൽ, ഉക്രൈനിൽ അകപ്പെട്ടവരെ നാട്ടിലെത്തിക്കാനുള്ള  രക്ഷാദൗത്യവുമായി ബന്ധപ്പെട്ട്  കൊല്ലം മണ്ഡലത്തിൽ എം. മുകേഷ് എം.എൽ.എയുടെ നേത്യത്വത്തിൽ മണ്ഡലത്തിൽ നിവാസികളായ ഉക്രൈനിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് മുഖ്യമന്ത്രിക്കും നോർക്കയ്ക്കും കൈമാറും. അടിയന്തിര സഹായം ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് വിവരശേഖരണം.

ഇതിനായി ഉക്രൈനിൽ അകപ്പെട്ടവരുടെ വിവരങ്ങൾ എം.എൽ.എയുടെ ഓഫീസിലെ 91 9995304115 എന്ന വാട്സാപ്പ് നമ്പറിൽ അയയ്ക്കുക. പേര്, ഫോൺ നമ്പർ, നാട്ടിലെ അഡ്രസ് എന്നീ ക്രമത്തിലാണ് വിവരങ്ങൾ വാട്സാപ്പ് നമ്പറിൽ അയയ്‌ക്കേണ്ടത്. 

ഇങ്ങനെ ലഭ്യമാകുന്ന വിവരങ്ങൾ മുഖ്യമന്ത്രിക്കും നോർക്കയ്ക്കും കൈമാറുമെന്നും എം. മുകേഷ് എം.എൽ.എ ഫേസ്ബുക്കിൽ പങ്ക് വെച്ച പോസ്റ്ററിൽ പറയുന്നു.

അതേ സമയം, റഷ്യയുടെയും യുക്രൈനിൻ്റെ  പ്രതിനിധി സംഘങ്ങൾ പങ്കെടുത്ത സമാധാന ചര്‍ച്ച അവസാനിച്ചു. പ്രതിരോധ മന്ത്രി റെസ്‌നികോവ് ആണ് ആറംഗ യുക്രൈന്‍ പ്രതിനിധി സംഘത്തെ നയിച്ചത്. ബെലാറസില്‍ നടന്ന സമാധാന ചര്‍ച്ച മൂന്ന് മണിക്കൂറോളമാണ് നീണ്ടത്.

0 Comments

Headline