banner

പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശിയായ മദ്രസ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം : പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സ്വാലിഹിനെയാണ് പെരുമ്പട്ടി പൊലിസ് അറസ്റ്റ് ചെയ്തത്.

ഇയാളെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. 

മുഹമ്മദ് സ്വാലിഹിന്റെ കീഴിൽ മത പഠനത്തിന് എത്തിയ മൂന്ന് പെൺകുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തുടക്കത്തിൽ ഒരു പെൺകുട്ടിയുടെ രക്ഷിതാവിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാലത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 

പിന്നാലെ മറ്റ് രണ്ട് രക്ഷിതാക്കളിൽ നിന്നുകൂടി പരാതി ഉയർന്നു. 

മദ്രസയിൽ എത്തിയ പെൺകുട്ടികളോട് ഇയാൾ ലെെം​ഗികചുവയോടെ പെരുമാറിയതായും പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments