banner

സ്വർണം കടത്താൻ പുതിയ വഴികൾ പരീക്ഷിച്ച് മാഫിയകൾ; ഇന്ന് പിടികൂടിയത് വിഗ്ഗിനടിയില്‍ നിന്ന്

ന്യൂഡല്‍ഹി : വിഗ്ഗിനടിയില്‍ ഒളിപ്പിച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയിൽ. വാരാണസി വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 

വിഗ്ഗിനടിയില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

യുഎഇയില്‍ നിന്നും മടങ്ങിയെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത് . സ്വര്‍ണം ഉരുക്കി ചെറിയ സഞ്ചിക്കുള്ളിലാക്കി വിഗ്ഗിനടിയില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. 

ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ ഇയാളില്‍ നിന്ന് 32.97ലക്ഷം വില വരുന്ന 646ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയിരിക്കുന്നത്.


Post a Comment

0 Comments