banner

കൊല്ലം തോട്ടിൽ അജ്ഞാത മൃതദേഹം; പൊലീസ് സംഘം സ്ഥലത്തെത്തി



കൊല്ലം : കൊല്ലം തോട്ടിൽ, കല്ലുപാലത്തിന് സമീപം പുരുഷന്റേതെന്നു സംശയിക്കുന്ന അജ്ഞാത മൃതദേഹം. കൊല്ലം കല്ലുപാലത്തിന് സമീപമാണ് സംഭവം. പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്.

രാവിലെയോടെയാണ് തോട്ടിൽ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. മൃതദേഹത്തിൻ്റെ പഴക്കം വ്യക്തമല്ല. പ്രദേശവാസികളിൽ നിന്ന് വിവരം ലഭിച്ച പൊലീസ് സംഘവും അനുബന്ധ അന്വേഷണ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

മൃതദേഹത്തിൻ്റെ വേഷം ഷർട്ടും പാൻ്റും ആണെന്നാണ് അനുമാനം. വിശദ വിവരങ്ങൾ അല്പസമയത്തിന് ശേഷം മാത്രമേ ലഭ്യമാകുകയുള്ളു.

അതേ സമയം, തോടിന് ഇരുവശവും വിവിധ തരത്തിലുള്ള മാലിന്യങ്ങൾ തള്ളിയ നിലയിലാണ്. ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തങ്ങൾ ഫലപ്രദമായി നടത്താൻ കഴിഞ്ഞില്ല എന്നൊരു ആരോപണവും നിലനില്ക്കുന്നുണ്ട്.

Post a Comment

0 Comments