banner

'സിബിഐയുടെ ബുദ്ധികേന്ദ്രമായി മമ്മുട്ടി'; സി.ബി.ഐ സീരിസിലെ പുതിയ ചിത്രത്തിന്റെ പേര് പുറത്ത്


മലയാളത്തിൻ്റെ മഹാനടൻ മമ്മുട്ടിയെ ഇന്ത്യൻ സിനിമയുടെ മുഖം എന്ന രീതിയിലാണ് ഇന്ത്യൻ സിനിമ വിലയിരുത്തുന്നത്. ആ മമ്മൂട്ടിയുടെ സേതുരാമയ്യർ സിബിഐക്കായി പ്രതീക്ഷയോടെയാണ് ആരാധകരും ജനങ്ങളും കാത്തിരിക്കുന്നത്. 

ചിത്രത്തിന്റെ അഞ്ചാം ഭാഗത്തേക്കുറിച്ചുള്ള ഓരോ വാർത്തകളും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ്. സിബിഐ 5 ദി ബ്രെയ്ൻ എന്നാഎസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് ചിത്രത്തിന്റെ അഞ്ചാം ഭാ ഗം ഒരുക്കുന്നത്. 

മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസിൽ തരംഗമായതോടെ 1989-ൽ ജാഗ്രത എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാ ഗം എത്തി. 

ഇത് വൻ വിജയമായതോടെയാണ് 2004-ൽ സേതുരാമയ്യർ സിബിഐ, 2005-ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും റിലീസ് ചെയ്തത്. 13 വർഷങ്ങൾക്ക് ശേഷമാണ് അഞ്ചാം ഭാ ഗം എത്തുന്നത്.ചുവന്ന കുറിയും തൊട്ട് കൈ പിന്നിൽ കെട്ടി നിൽക്കുന്ന മമ്മൂട്ടിയേയും പോസ്റ്ററിൽ കാണാം. 

ലോകത്തിലെ ഏറ്റവും സമാധാന പ്രിയനായ അന്വേഷണ ഉദ്യോ ഗസ്ഥൻ എന്നും സേതുരാമയ്യർ സിബിഐയെക്കുറിച്ച് പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. എന്തായാലും ആരാധകർക്കിടയിൽ വൈറലാവുകയാണ് വിഡിയോ. ണ് പേര് നൽകിയിരിക്കുന്നത്. സിബിഐ സീരീസിന്റെ മാസ്റ്റർപീസ് തീം മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് മോഷൻ പോസ്റ്ററായാണ് ടൈറ്റിൽ പുറത്തുവിട്ടത്.

Post a Comment

0 Comments