banner

ജോലി വാഗ്ദാനം നൽകി യുവതിയെ മാനഹാനിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ


ജോലി വാഗ്ദാനം നൽകി യുവതിയെ വിളിച്ചു വരുത്തി മാനഹാനിപ്പെടുത്തിയ കേസിൽ യുവാവ് അഞ്ചാലുമ്മൂട് പോലീസിന്റെ പിടിയിലായി. തൃക്കടവൂർ വില്ലേജിൽ കുരീപ്പുഴ ചേരിയിൽ കല്ലുവിള കിഴക്കതിൽ ജോസ് വില്ലയിൽ പോൾ മകൻ ജോസ്ഫ് പോൾ (48) ആണ് അഞ്ചാലുമ്മൂട് പോലീസിന്റെ പിടിയിലായത്. എറണാകുളം സ്വദേശിനിയായ യുവതിയെ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ടിയാളുടെ ബുള്ളറ്റിൽ അഞ്ചാലുമ്മൂട് കുരീപ്പുഴയിലുള്ള വീട്ടിലേക്ക് കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ശ്രമിച്ചതിനെത്തുടർന്ന് യുവതി ബഹളം വക്കുകയും തുടർന്ന് നാട്ടുകാർ പോലീസിൽ അറിയിക്കുകയും, പോലീസെത്തി യുവതിയെ വനിതാ സ്റ്റേഷനിൽ രാത്രി പാർപ്പിക്കുകയും, യുവതിയുടെ പരാതിയിൽ അഞ്ചാലുമ്മൂട് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കൊല്ലം എസിപി ജി.ഡി വിജയകുമാറിന്റെ നിർദ്ദേശാനുസരണം അഞ്ചാലുമ്മൂട് പോലീസ് ഇൻസ്‌പെക്ടർ ദേവരാജന്റെ നേതൃത്വത്തിൽ എസ്.ഐ-മാരായ ശബ്‌ന, ജയപ്രകാശ് എസ്.സി.പി.ഒ മാരായ അനൂജ് , രാജി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Post a Comment

0 Comments