നേരത്തെ യുവതികൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടേതെന്ന് കരുതുന്ന സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൃത്യം നടന്ന സ്ഥലത്തിന് സമീപത്തെ കടയിൽ നിന്നുള്ള സി.സി ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പതിനൊന്നു മണിയോടെ കടയിലെത്തിയ പ്രതി 20 മിനുട്ടിന് ശേഷമാണ് പുറത്തു വന്നത്. ഫെബ്രുവരി ആറ് ഞായറാഴ്ചയാണ് വിനീത കൊല്ലപ്പെടുന്നത്.
അമ്പലമുക്ക് കുറവൻകോണം റോഡിലെ ടാബ്സ് ഗ്രീൻടെക് എന്ന അലങ്കാരച്ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു വിനീത. ഞായറാഴ്ച കടയ്ക്കുള്ളിലാണ് വിനീത കുത്തേറ്റുകൊല്ലപ്പെട്ടത്. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിനേറ്റ കുത്താണ് മരണ കാരണം. കടയിൽ സിസിടിവി ഉണ്ടായിരുന്നില്ല. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വിനീതയുടെ ഭർത്താവ് രണ്ടു വർഷം മുൻപ് ഹൃദയാഘാതം വന്ന് മരിച്ചതാണ്. എട്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട് വിനീതക്ക്
0 Comments