banner

'ആയിഷ'യിൽ നൃത്ത ചുവടുമായി മഞ്ജുവാര്യർ; ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ, ലേഡീസ് സുപ്പർ സ്റ്റാർ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് ആയിഷ’. റാസല്‍ ഖൈമയില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തായിരിക്കുകയാണ്. മഞ്ജു വാര്യര്‍ തന്നെയാണ് പോസ്റ്റർ പുുറത്തുവിട്ടത്.

7 ഭാഷകളിലായി ചിത്രം ഒരുങ്ങുന്നത്. ഇതിനാൽ ചിത്രത്തിന്റെ 7 ഭാഷയിലുള്ള പോസ്റ്ററും നടി പങ്കുവച്ചിട്ടുണ്ട്. നൃത്ത ചുവട് വയ്ക്കുന്ന രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദയ സിനിമയെ ഓർമിപ്പിക്കുന്നുവെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. യുഎഇയിൽ പ്രധാന റോഡ് അടച്ച് ആയിഷയുടെ ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിവന്നിരുന്നു.

മഞ്ജു വാര്യരുടെ മികച്ച കഥാപാത്രമായാണ് ‘ആയിഷ’ ഒരുങ്ങുന്നത്. ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന.

Post a Comment

0 Comments