banner

ഒന്നര വർഷം മുൻപ് വിവാഹം; യുവതിയുടെ മരണം ഭര്‍ത്താവിന്റെ മാനസിക പീഡനംമൂലമെന്ന് ബന്ധുക്കൾ


തൃശൂര്‍ : ആറ്റുപുറത്ത് യുവതിയുടെ മരണം ഭര്‍ത്താവിന്റെ മാനസിക പീഡനംമൂലമാണെന്ന ആരോപണമുന്നയിച്ച് ബന്ധുക്കൾ രംഗത്ത്. ഇത് സംബന്ധിച്ച് ഭര്‍ത്താവിനെതിരെ പരാതി ഇവർ  പൊലീസിന് കൈമാറി. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു തൃശൂര്‍ ആറ്റുപ്പുറം സ്വദേശിയായ ഫൈറൂസിനെ  ബന്ധുക്കൾ കണ്ടെത്തിയത്. ഇരുപത്തിയാറു വയസുകാരിയായ ഫൈറൂസിൻ്റെ ഭര്‍ത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജാഫര്‍ വിദേശത്താണ്. ഒന്നര വര്‍ഷം മുമ്പായിരുന്നു ജാഫര്‍,  ഫൈറൂസിനെ വിവാഹം കഴിച്ചത്. നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്. വിവാഹ ശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു ഫൈറൂസ്. 

ഗര്‍ഭിണിയായ ശേഷമാണ് ഫൈറൂസ് മാനസിക പീ‍ഡനത്തിന് ഇരയായതെന്ന് ബന്ധുക്കള്‍ പറയുന്നു. പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റേയും കുടുംബത്തിന്റേയും പെരുമാറ്റം മോശമായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ പീഡനം കാരണം ഫൈറൂസിനെ ആറ്റുപ്പുറത്തെ വീട്ടിലേക്ക് മാതാപിതാക്കള്‍ കൂട്ടിക്കൊണ്ടുവന്നു. ഇതിനു ശേഷം, ഫോണിലൂടെ നിരന്തരം ഭീഷണിയായിരുന്നു. ഭര്‍ത്താവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഫോണിലെ സംഭാഷണങ്ങള്‍ തെളിവായി പൊലീസിന് കൈമാറി. 

പ്രസവശേഷം ഹൈറുസിനേയും കുഞ്ഞിനേയും സംരക്ഷിക്കാന്‍ ജാഫർ തയാറായില്ലെന്നാണ് ആക്ഷേപം. നാലു മാസം പ്രായമായ പെൺകുഞ്ഞ് ഇപ്പോൾ ഹൈറൂസിന്‍റെ സഹോദരിയുടെ പരിചരണത്തിലാണ്. ജാഫറിനെ വിദേശത്തു നിന്ന് നാട്ടില്‍ എത്തിച്ച് ജയിലിലടയ്ക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഗുരുവായൂര്‍ എ.സി.പി: കെ.ജി.സുരേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. 

Post a Comment

0 Comments