banner

സിൽവർ ലൈന് കേന്ദ്രാനുമതി ഉണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ഉണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. 2019 ഡിസംബറിൽ തന്നെ പദ്ധതിക്കായി അനുമതി ലഭിച്ചുവെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. കേന്ദ്രധനമന്ത്രിയുടെ കത്തുകളുമായാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരന് മറുപടി നൽകിയത്. തത്വത്തിൽ അംഗീകാരമില്ലാതെ ഇത്രയും വലിയ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ല. 

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ഉണ്ടെന്ന് ആവർത്തിച്ച ധനമന്ത്രി, പാർലമെന്റിൽ നിന്ന് ഉണ്ടായത് സാധാരണ മറുപടിയാണെന്നും പ്രതിപക്ഷത്തെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ തെറ്റിദ്ധാരണ പരത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'വന്ദേഭാരതിൽ' ബിജെപി നേതാക്കൾക്കുള്ള സംശയം കോൺഗ്രസ് നേതാക്കൾക്ക് ഇല്ലാത്തത് വൈരുദ്ധ്യമാണെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

Post a Comment

0 Comments