banner

കടൽ വിഭവങ്ങൾക്കായി റസ്റ്റോറന്റ്; ഉടൻ തുറക്കുമെന്ന് മന്ത്രി സജി ചെറിയാൻ

കോഫി ഹൌസ് മാതൃകയിൽ കേരളത്തിലെ ആദ്യ കടൽ വിഭവ റസ്റ്റോറന്റ് ഉടൻ തുറക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയുടെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം നടത്തും. വിഴിഞ്ഞം ആഴാകുളം ജംഗ്ഷനിൽ തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുക. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചിത്രങ്ങൾ ചുമരുകളിൽ വരച്ചിട്ടുണ്ട്. 3.2 കോടി ചിലവിലാണ് പദ്ധതി നടപ്പിലാക്കുക.

റസ്റ്ററന്റിൽ എത്തുന്ന ഭക്ഷണ പ്രിയർക്ക് കൊതിയൂറും വിഭവ രുചികൾക്കൊപ്പം ചുമരുകളിലെ മനോഹര കടൽത്തീര ചിത്രങ്ങളും ആസ്വദിക്കാം. മത്സ്യബന്ധന തുറമുഖ തീരത്ത് എത്തിയ പ്രതീതി ജനിപ്പിക്കുന്നതാണ് ചുമരുകളിൽ നിറയുന്ന ഓരോ ചിത്രവും

വല നെയ്യുന്ന തൊഴിലാളികളും കാക്കയും പരുന്തും കോവളം ലൈറ്റ് ഹൗസുമാണ് പ്രവേശന കവാടത്തിലെ ആകർഷകമായ ചിത്രം. കടലിലേക്ക് വള്ളം തള്ളിയിറക്കുന്ന തൊഴിലാളികളുടെ ജീവസ്സുറ്റ ചിത്രം, മത്സ്യത്തൊഴിലാളി കുടിലുകളിലെ ജീവിതം, തീരത്തെ മത്സ്യ വിൽപന എന്നിവയും ആകർഷകമാണ്. 

കോഴിക്കോട് സ്വദേശി രജീഷ് കരിമ്പനക്കര, സിനിമാ കലാ സംവിധായകൻ ശിവകുമാർ, ഫൈൻ ആർട്സ് കോളജ് വിദ്യാർഥികളായ സംഗീത്, രമ്യ, ധ്രുവരാജ് എന്നിവരാണ് പത്തു ദിവസം കൊണ്ടു കൂറ്റൻ ചുമർ ചിത്രങ്ങൾ പൂർത്തിയാക്കിയത്. തീരദേശ വികസന കോർപറേഷന്റെ നേതൃത്വത്തിലാണ് കടൽ വിഭവ റസ്റ്ററന്റിന്റെ നിർമാണം. 

Post a Comment

0 Comments