banner

ബസ്ചാർജ് വർധനവ് അനിവാര്യമെന്ന് മന്ത്രി: കെറെയിലിന് അനുമതിയില്ല; നോക്കാം വാർത്തകൾ ഒറ്റ നോട്ടത്തിൽ

• ബസ്ചാർജ് വർധന അനിവാര്യമാണെന്നും മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ഗതാഗതമന്ത്രി ആൻറണി രാജു. ബസ് ചാർജ് വർധനയോടൊപ്പം വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുന്നതിനെ സംബന്ധിച്ചും തീരുമാനമെടുക്കും. എന്നാൽ ബിപിഎൽ വിദ്യാർഥികൾക്കുള്ള സൗജന്യ യാത്ര പരിഗണനയിലാണെന്നും ഇതുസംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് എടുക്കുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
nokkam vaarthakal otta nottathil

• നടനും ചലച്ചിത്ര നിർമ്മാതാവുമായ അമിതാഭ് ദയാൽ (51) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നടന്റെ ഭാര്യയും നിർമ്മാതാവും ചലച്ചിത്ര നിർമ്മാതാവുമായ മൃണാളിനി പാട്ടീൽ ആണ് മരണവാർത്ത അറിയിച്ചത്. ഇന്ന് പുലർച്ചെ 4.30 നായിരുന്നു ആദ്യം. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ആശുപത്രിയിലായിരുന്നു.
nokkam vaarthakal otta nottathil

• ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരില്‍ സ്ഥിതി ചെയ്യുന്ന ജിന്നാ ടവറിന് ദേശീയ പതാകയിലെ മൂവര്‍ണം നിറം പെയിന്റ് ചെയ്തു. റിപബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച്‌ ഇവിടെ ബിജെപി സംഘടനകള്‍ പതാകയുയര്‍ത്താന്‍ ശ്രമിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ടവറിന് മൂവര്‍ണ്ണ നിറം നല്‍കിയത്. ഇതിന് സമീപമായി ദേശീയ പതാകയുയര്‍ത്താനൊരു കൊടിമരം സ്ഥാപിക്കുമെന്നും ടവറിന്റെ പേര് മാറ്റാതെ തങ്ങൾ അടങ്ങുകയില്ലെന്നും ബി ജെ പി ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍ പറഞ്ഞു.
nokkam vaarthakal otta nottathil

• ഹൂതികളുടെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണത്തില്‍ നിന്ന് യുഎഇയ്ക്ക് സംരക്ഷണമൊരുക്കാന്‍ യുഎസ്. മേഖലയില്‍ 'ഗൈഡഡ് മിസൈല്‍' ഡിസ്‌ട്രോയറും അത്യാധുനിക യുദ്ധവിമാനങ്ങളും വിന്യസിക്കുമെന്ന് യുഎസ് അറിയിച്ചു. ഹൂതി ആക്രമണവുമായി ബന്ധപ്പെട്ട് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുഎഇയ്ക്ക് സഹായവാഗ്ദാനവുമായി യുഎസ് എത്തിയത്.
nokkam vaarthakal otta nottathil

• ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളമെടുക്കുന്നതിനെച്ചൊല്ലി വഴക്കിട്ടു പിണങ്ങിയ ഇരട്ടസഹോദരങ്ങളില്‍ ഒരാള്‍ ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിയായ കൃഷ്ണകൃപയില്‍ അനില്‍കുമാറിന്റെയും സിന്ധുവിന്റെയും മകന്‍ ഗോകുല്‍കൃഷ്ണ(15)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30-നായിരുന്നു സംഭവം. ഇരട്ടകളായ ഗോകുല്‍കൃഷ്ണയും ഗൗതംകൃഷ്ണയും നെയ്യാറ്റിന്‍കര വിശ്വഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. ഇരുവരും രാത്രിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഗൗതംകൃഷ്ണ കൊണ്ടുവെച്ച വെള്ളം ഗോകുല്‍കൃഷ്ണ എടുത്തുകുടിച്ചു. ഇതിനെച്ചൊല്ലി ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് മുറിയില്‍ക്കയറി ഗോകുല്‍കൃഷ്ണ ഷാള്‍ ജനലില്‍ കെട്ടിയിട്ട് തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
nokkam vaarthakal otta nottathil

• ഐപിഎൽ മെഗാ താരലേലത്തിൽ ഇത്തവണ ഒരു മന്ത്രിയും ! ബംഗാൾ കായികമന്ത്രിയും ക്രിക്കറ്റ് താരവുമായ മനോജ് തിവാരിയാണ് താരലേലത്തിനുള്ള 590 പേരുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. 50 ലക്ഷം രൂപയാണ് തിവാരിയുടെ അടിസ്ഥാന വില. സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ, ഏഴു വർഷത്തെ വിലക്കിൽനിന്ന് സ്വതന്ത്രനായി കളത്തിൽ തിരിച്ചെത്തിയ മലയാളി താരം എസ്. ശ്രീശാന്ത്, ടെസ്റ്റ് സ്പെഷലിസ്റ്റായി അറിയപ്പെടുന്ന ചേതേശ്വർ പൂജാര എന്നിവരും ചുരുക്കപ്പട്ടികയിലെ ശ്രദ്ധേയ സാന്നിധ്യങ്ങളാണ്. 

• കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്ന കെ റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. കേരളം നൽകിയ ഡിപി ആർ പൂർണ്ണമല്ലാത്തതാണ് കെ റെയിലിന് തൽക്കാലം അനുമതി നിഷേധിക്കാനുള്ള കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.

• സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധമാക്കിയ ഡൽഹി സർക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡൽഹി ഹൈക്കോടതി. എന്തുകൊണ്ടാണ് ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതെന്നും മാറിയ സാഹചര്യത്തിൽ എന്തുകൊണ്ട് പിൻവലിക്കുന്നില്ലെന്നും കോടതി ചോദിച്ചു.ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഡൽഹി സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാഹുൽ മെഹ്റയോട് ജസ്റ്റിസുമാരായ വിപിൻ സാംഘി, ജസ്റ്റിസ് ജംഷീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

• അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ദീർഘിപ്പിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്. 'ഡിലീറ്റ് ഫോർ എവരി വൺ ഓപ്ഷൻ' സമയപരിധി ആണ് ദീർഘിപ്പിക്കുന്നത് രണ്ടു ദിവസവും 12 മണിക്കൂറും വരെയായി ദീർഘിപ്പിക്കാൻ ആണ് പദ്ധതി. ഇപ്പോൾ ഇത് വെറും ഒരു മണിക്കൂറും 8 മിനിട്ടും 16 സെക്കന്റും മാത്രമാണ്. ഇതോടെ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് തങ്ങൾ അയക്കുന്ന തെറ്റായ ഒരു സന്ദേശം ഡിലീറ്റ് ചെയ്യാൻ കൂടുതൽ സമയം ലഭിക്കും എന്നതാണ് പ്രത്യേകത.

• ലത്തീന്‍ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം വിരമിച്ചു. ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് ഉള്ള ഭരണച്ചുമതലകളില്‍ നിന്നും വിരമിക്കുന്നതായും അദ്ദേഹം അറിയിച്ചു.ഡോ.തോമസ് നെറ്റോ തിരുവനന്തപുരം അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പാകും. ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യമാണ് പുതിയ മെത്രാനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് എം.സൂസപാക്യത്തിന് 75 വയസ് പൂര്‍ത്തിയായത്. 

• അഞ്ച് മാസങ്ങള്‍ക്കുശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഭാര്യ റി സോള്‍ ജു. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങ്ങിലെ മന്‍സുവാദെ ആര്‍ട്ട് തിയേറ്ററില്‍ കലാപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കിമ്മും റിയും.ചാന്ദ്ര പുതുവര്‍ഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഉത്തരകൊറിയന്‍ ന്യൂസ് ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്‍പതിനാണ് റി അവസാനമായി പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഭാര്യയോടൊപ്പം തിയേറ്ററിലെത്തിയ കിമ്മിനെ സ്വാഗതഗാനത്തോടൊപ്പം ''ഹുറേ'' വിളികളോടെയാണ് ജനം വരവേറ്റത്.

• അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ യാഷ് ധുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും ഓരോ മാറ്റം വീതം ഉണ്ട്. ഇന്ത്യൻ ടീമിൽ സിദ്ധാർത്ഥ് യാദവിനു പകരം കൊവിഡ് മുക്തനായെത്തിയ നിഷാന്ത് സിന്ധു കളിക്കും. ഓസീസ് നിരയിൽ എയ്ഡൻ കാഹിലിനു പകരം ഇന്ത്യൻ വംശജൻ നിവേതൻ രാധാകൃഷ്ണൻ ടീമിലെത്തി. ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ തോല്പിച്ചാണ് ഇന്ത്യ അവസാന നാലിൽ എത്തിയത്.

• കെ റെയില്‍ പദ്ധതിയ്‌ക്കെതിരല്ലെന്നും പദ്ധതി ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമെ നടപ്പാക്കാവൂയെന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. എന്നാല്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് അനാവശ്യ ധൃതിയുണ്ടാകുകയും പദ്ധതിയുമായി മുന്നോട്ട് പോകുകയുമാണ് ചെയ്തത്. അതിനെയാണ് കോണ്‍ഗ്രസ് എതിര്‍ത്തതെന്നും കെ.സുധാകരന്‍ പറഞ്ഞു. ആരുടെ മനസിലും സത്യസന്ധമായി ആശങ്കയില്ലാത്ത തരത്തിലാകണം പദ്ധതി നടപ്പാക്കേണ്ടത്. എല്ലാതരം ആശങ്കകളും പരിഹരിക്കുന്നതിനായി പദ്ധതിയുടെ വിശദമായ ഡിപിആര്‍ ആദ്യ ഘട്ടത്തില്‍ തയാറാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു.

• അബുദാബിയിൽ ഇംഗ്ലണ്ടിനെതിരായ 2021 ഐസിസി പുരുഷ ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചൽ ഐസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡിന് അർഹനായി. ന്യൂസിലൻഡിന്റെ പുതുമുഖ കളിക്കാരിൽ ഈ അവാർഡ് നേടിയ നാലാമത്തെ താരമാണ് ഡാരിൽ മിച്ചൽ. ഡാനിയൽ വെട്ടോറി ,ബ്രണ്ടൻ മക്കല്ലം , കെയിൻ വില്ല്യംസ് എന്നിവരാണ് ആദ്യത്തെ അവാർഡ് ജേതാക്കൾ. 

• മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന കേ​ന്ദ്ര സർക്കാർ നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയന്റെ ഇടപെടൽ. മീഡിയ വൺ ചാനൽ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ ഹൈകോടതിയിൽ തുടരുന്ന കേസിൽ കക്ഷിചേർന്നു.കേ​ന്ദ്ര സർക്കാറിന്റെ ഈ നടപടി ഭരണഘടനാ വിരുദ്ധവും തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതുമാണെന്ന്​ അഡ്വ. ജെയ്​ജു ബാബു മുഖേന സമർപ്പിച്ച ഹരജിയിൽ യൂണിയൻ ചൂണ്ടിക്കാട്ടി.മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ഭരണകൂടത്തിന്‍റെ ശ്രമത്തിനെതിരെ ജനകീയ വികാരം ഉയർത്താൻ യൂണിയൻ ശ്രമങ്ങൾ തുടരുമെന്ന് പ്രസിഡന്‍റ്​ കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ.എസ്​ സുഭാഷും അറിയിച്ചു.

• ലോകത്തിലെ ഏറ്റവും വലിയ കായികപുരസ്‌കാരമായ ലോറസ് സ്‌പോര്‍ട്‌സ് അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശപട്ടികയില്‍ ഇടംപിടിച്ച് ടോക്കിയോ ഒളിംപിക്‌സ് ഗോള്‍ഡ് മെഡല്‍ ജേതാവ് നീരജ് ചോപ്ര. ലോറസ് അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ട ആറ് പേരിലൊരാളാണ് 24കാരനായ നീരജ് ചോപ്ര. ഇന്ത്യയില്‍ നിന്ന് നോമിനേറ്റ് ചെയ്യപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് നീരജ്. ഇതിനു മുന്‍പ് 2019ല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഗുസ്തി താരം വിനേഷ് ഫോഗട്ടുമാണ് പട്ടികയില്‍ ഇടംപിടിച്ചവര്‍.

• ജയിച്ചാല്‍ കൂറുമാറില്ലെന്ന് സ്ഥാനാര്‍ത്ഥികളെക്കൊണ്ട് സത്യം ചെയ്യിപ്പിച്ച് ആം ആദ്മിയും. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടിയോട് എല്ലായ്പ്പോഴും വിശ്വസ്തത പുലര്‍ത്തുമെന്നുമാണ് ഗോവയിലെ ആംആദ്മി സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ഉറപ്പ് വാങ്ങിയത്. സ്ഥാനാര്‍ത്ഥികള്‍ സത്യസന്ധരാണെന്നതില്‍ സംശയമില്ലെന്നും എന്നാല്‍ ഇക്കാര്യം ജനങ്ങളെ ബോധിപ്പിക്കേണ്ടതിന് ഇങ്ങനെയൊരു സത്യവാങ്മൂലം ആവശ്യമാണെന്നും കെജ്രിവാള്‍ പറഞ്ഞു. പാര്‍ട്ടിയുടെ നാല്‍പത് സ്ഥാനാര്‍ത്ഥികളും സത്യവാങ്മൂലത്തില്‍ ഒപ്പുവച്ചു. കോണ്‍ഗ്രസിന് പിന്നാലെയാണ് ഇപ്പോള്‍ ആംആദ്മിയുടേയും കൂറുമാറില്ലെന്ന പ്രതിജ്ഞ.

• ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പുറത്തായതിന് ശേഷം ഭൂരിഭാഗം എം.എല്‍.എമാരും തന്നെ പിന്തുണച്ചിരുന്നുവെന്ന് പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാക്കർ. 42 എംഎല്‍എ മാരും തന്നെയാണ് പരിഗണിച്ചതെങ്കിലും താനൊരു സിഖ് അല്ലാത്തതിനാല്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെടാതെ പോയതെന്നും ജാക്കർ ആരോപിച്ചു. ഫെബ്രുവരി 20ന് നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് തിരക്കിട്ട് കൂടിയാലോചനകള്‍ നടത്തുന്ന സമയത്താണ് ജാക്കറിന്റെ പ്രസ്താവന.നവജ്യോത് സിദ്ദുവുമായുള്ള ദീര്‍ഘകാല വഴക്കിനെത്തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. സ്ഥാനക്കയറ്റം സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്കിടയില്‍ സിങ്ങിന്റെ പിന്‍ഗാമിയായി ചരണ്‍ജിത് സിംഗ് ചന്നി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.


Post a Comment

0 Comments