യുവതിയെ കാണാതായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ടെന്ന് പറഞ്ഞ് ആര്യ പുറത്തേക്ക് ഇറങ്ങിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ആര്യയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.
പരിശോധനയില്‍ പുഴയ്‌ക്ക് സമീപം ആര്യയുടെ വാഹനവും ചെരുപ്പും കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി തന്നെ പുഴയില്‍ പരിശോധ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് ആര്യയുടെ മൃതദേഹം കിട്ടിയത്. വിവാഹ ശേഷം ഇന്നലെ ആര്യയും ശ്വാശതും ആര്യയുടെ വീട്ടിലേക്ക് വിരുന്ന് പോയിരുന്നു. ഇവിടെ നിന്നാണ് ആര്യയെ കാണാതാകുന്നതും.
0 Comments