banner

കേരളത്തിൽ കൂടുതല്‍ ഇളവുകൾ!?; ഇന്ത്യയില്‍ രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് യുവാക്കളെ

ന്യൂഡൽഹി : രാജ്യത്ത് ഒമൈക്രോൺ മുതിർന്നവരെക്കാൾ കൂടുതൽ ബാധിച്ചത് യുവാക്കളിൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠന റിപ്പോർട്ടിലാണ്  ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ഇന്ത്യയിലെ വിവിധ 37 ആശുപത്രികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ പറഞ്ഞു. കൊവിഡിൻ്റെ മൂന്നാം തരംഗത്തിൽ ശശാശരി പ്രായം 44 വരെയുള്ളവരെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ, ഇതിന് മുൻപ് ശരാശരി പ്രായം 55 ആയിരുന്നു ഇതാണ് 44 ലേക്ക് എത്തിയത്. ജനുവരി 16, 2021 നും ജനുവരി 17, 2022 നും ഇടയിലുള്ള ഹോസ്പിറ്റലൈസേഷൻ വിവരങ്ങൾ നവംബർ 15 മുതൽ ഡിസംബർ 15 എന്നിവയുമായി താരതമ്യം ചെയ്തിരുന്നു.

മൂന്നാം തരംഗത്തിൽ ഇന്ത്യയുടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ കൂടുതലും ചെറുപ്പമായിരുന്നു. ഇവർ അതിശയകരമായ ഉയർന്ന രോഗ പ്രതിരോധ ശേഷിയുളളവരാണ്. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച രോഗികളുടെ ക്ലിനിക്കൽ പ്രൊഫൈൽ വിശദീകരിച്ച് ഡോ. ഭാർഗവ വ്യക്തമാക്കി.ഈ ചെറുപ്പക്കാരിൽ മറ്റ് അസുഖങ്ങൾ വളരെ കൂടുതലാണ്. ഏകദേശം 46 ശതമാനം പേർക്ക് മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവരിൽ പകുതിയോളം പേർക്ക് നേരിയ ചില അസുഖങ്ങൾ മാത്രം ഉണ്ടായിരുന്നു. - ഡോ. ഭാർഗവ പറഞ്ഞു.

അതേസമയം, വലിയ തോതിലുള്ള മരണങ്ങൾക്ക് രണ്ടാം തരംഗം സാക്ഷ്യം വഹിച്ചിരുന്നു. എന്നാൽ, ഈ മൂന്നാം തരംഗം രണ്ടാം തരംഗത്തിൽ നിന്ന് വളരെ വ്യത്യസ്തമാണെന്നും മറ്റ് വ്യത്യാസങ്ങളുണ്ടെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ എല്ലാ ലക്ഷണങ്ങളുമുളള രോഗികൾ കുറവാണെന്ന് സർക്കാർ അറിയിക്കുന്നു. അതേസമയം, തൊണ്ട വേദനയായിരുന്നു പ്രധാന ലക്ഷണമെന്ന് ഒമൈക്രോൺ രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.

അതേ സമയം, രാജ്യത്ത് കൂടുതൽ ഇളവുകൾ നൽകുന്നതിൻ്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു. പിന്നാലെ ഇന്ന് കേരളം കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സന്ദർഭത്തിലാണ് പഠനവിവരങ്ങൾ പുറത്തു വരുന്നത്. എന്നാൽ ഇക്കാര്യങ്ങളിൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ദർ സൂചിപ്പിക്കുന്നത്.

Post a Comment

0 Comments