banner

മോഷണത്തിന് തെരഞ്ഞെടുക്കുന്നത് ബുധനാഴ്ചകള്‍, നാല് വര്‍ഷത്തിനുളളിൽ നൂറിലധികം മോഷണം; ഒടുവിൽ പ്രതി കൊല്ലത്ത് പിടിയിൽ

കൊല്ലം ആലപ്പുഴ കോട്ടയം എറണകുളം പത്തനംതിട്ട ജില്ലകളിലായി നാല് വര്‍ഷത്തിനുളളി 100 അധികം മോഷണ കേസുകള്‍, ജയിൽ  മോചിതനായിട്ട് നാല് വര്‍ഷം. നിരവധി മോഷണ കേസുകളി 20 വര്‍ഷത്തോളം ജയി ശിക്ഷ അനുഭവിച്ച് നാല് വര്‍ഷം മുമ്പ് തിരുവനന്തപുരം സെന്‍ട്രൽ ജയിലിൽ  നിന്നും മോചിതനായ ആള്‍ പോലീസ് പിടിയിലായി. 

തെക്കന്‍ കേരളത്തിലെ വിവിധ ജില്ലകളിലായി നാല് വര്‍ഷത്തിനുളളി നൂറോളം മോഷണം നടത്തിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു, ഇതോടെ വിവിധ സ്റ്റേഷനുകളി രജിസ്റ്റര്‍ ചെയ്ത നൂറോളം കേസുകളിലാണ് തെളിവുണ്ടായത്. കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് വില്ലേജി കാഞ്ഞിരം പോസ്റ്റ് ഓഫീസ് പരിധിയി കിളിരൂര്‍ക്കര പത്തിൽ വീട്ടിൽ തിരുവാര്‍പ്പ് അജി എന്ന് അറിയപ്പെടുന്ന അജയന്‍ (49) ആണ് പോലീസ് പിടിയിലായത്. പത്തൊന്‍പത് വയസുമുത നിരന്തരം മോഷണം നടത്തി വന്ന ഇയാളെ ഒടുവി മാവേലിക്കര പോലീസ് പിടികൂടി സെന്‍ട്രൽ  ജയിലിൽ  പാര്‍പ്പിക്കുകയായിരുന്നു. 

ഓടിന് മുകളിലൂടെ ചിലന്തിയെ പോലെ കാ വിരലും കൈവിരലുകളും ഊന്നി സഞ്ചരിച്ച് ഓടിളക്കി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. കൂടാതെ സ്ക്കൂളുകള്‍, മെഡിക്ക ഷോപ്പുകള്‍, സ്റ്റേഷനറി കടകള്‍, ബേക്കറി കടകള്‍ എന്നിവിടങ്ങളിലാണ് മോഷണം നടത്തുന്നത്. മോഷ്ടിച്ച സ്ഥലത്ത് നിന്നും കൂടുത തുക ലഭിച്ചാ വീണ്ടും അവിടെ മോഷണം നടത്തുന്നത് ഇയാളുടെ പതിവാണ്. നിരവധി തവണ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട ഇയാള്‍ പിടിയിലായാ ബന്ധുക്കള്‍ക്ക് കൂട്ടിരിക്കാന്‍ സമീപമുളള പ്രമുഖ ആശുപത്രിയി പോയിട്ട് മടങ്ങുകയാണെന്ന് ധരിപ്പിച്ച് രക്ഷപെടുകയാണ് ചെയ്യുന്നത്. തമിഴ് സിനിമയുടെ ആരാധകനായ ഇയാള്‍ മോഷണ മുതലുമായി അന്യസംസ്ഥാനത്തേക്ക് കടന്ന് ധൂര്‍ത്തടിച്ചതിന് ശേഷം പണത്തിന് ആവശ്യം വരുമ്പോള്‍ തിരികെ എത്തി വീണ്ടും മോഷണം നടത്തും. 

മോഷണത്തിന് ബുധനാഴ്ചകള്‍ തെരഞ്ഞെടുക്കുന്ന ഇയാളുടെ പതിവാണ് പിടികൂടാന്‍ സഹായകമായത്. കൊല്ലം സിറ്റി പോലീസ് പരിധിയിലെ കൊല്ലം വെസ്റ്റ്, ഈസ്റ്റ്, ഇരവിപുരം, ശക്തികുളങ്ങര, കരുനാഗപ്പളളി, ഓച്ചിറ പോലീസ് സ്റ്റേഷന്‍ പരിധികളിൽ  ബുധനാഴ്ച ദിവസങ്ങളി ആവര്‍ത്തിച്ച സമാന സ്വഭാവമുളള മോഷണങ്ങളെ തുടര്‍ന്ന് ഇയാളുടെ രേഖ ചിത്രം തയ്യാറാക്കി പോലീസ് തെരച്ചിൽ  നടത്തി വരുകയായിരുന്നു. 

കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍.റ്റി ഐ.പി.എസിന്‍റെ നേരിട്ടുളള മേൽ  നോട്ടത്തിൽ  രൂപികരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. മോഷണത്തിന് വേണ്ടി നഗരത്തിലെത്തിയ ഇയാളെ ചിന്നക്കടയിൽ  നിന്നും പ്രത്യേക പോലീസ് സംഘം പിടികൂടിയത്. അന്വേഷണ സംഘത്തിൽ  ഉള്‍പ്പെട്ട കൊല്ലം അസിസ്റ്റന്‍റ് കമ്മീഷണര്‍ ജി.ഡി. വിജയകുമാര്‍, ഡി.സി.ബി അസിസ്റ്റന്‍റ് കമ്മീഷണര്‍ സോണി ഉമ്മന്‍ കോശി, വെസ്റ്റ് ഇന്‍സ്പെക്ടര്‍. ബി. ഷെഫീക്ക്, എസ്.ഐ ശ്യാംകുമാര്‍ സ്പെഷ്യ ടീം സബ്ബ് ഇന്‍സ്പെക്ടര്‍ ആര്‍. ജയകുമാര്‍, എ.എസ്.ഐ ബൈജൂ ജെറോം, എസ്.സി.പി.ഓ മാരായ മനു, സീനു, സജു, രിപൂ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. 

Post a Comment

0 Comments