banner

പെരുമൺ സ്വദേശിയായ മൂന്നാം ക്ലാസുകാരിയുടെ കത്തുമായി സിനിമാ താരം ആൻ്റണി വർഗ്ഗീസ്

അഞ്ചാലുംമൂട് : പെരുമൺ സ്വദേശിയായ മൂന്നാം ക്ലാസുകാരിയുടെ കത്തുമായി സിനിമാ താരം ആൻ്റണി വർഗ്ഗീസ്. പെരുമൺ എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി നവമി എസ്. പിള്ളയാണ് സിനിമാ താരം ആൻ്റണി വർഗ്ഗീസ് എന്ന പെപ്പേയ്ക്ക് സ്നേഹപൂർവ്വം കത്തയച്ചത്. തൻ്റെ നോട്ട് ബുക്കിൽ ഈ മൂന്നാം ക്ലാസുകാരി പെൻസിൽ കൊണ്ട് ഹൃദയം കുറിക്കുകയായിരുന്നു. 

നടൻ്റെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ അജഗജാന്തരം എന്ന സിനിമ താൻ തിയറ്ററിൽ കാണാനെത്തിയെന്നും എന്നാൽ അവിടെ ആൻ്റണി വർഗ്ഗീസും ടീമും ഉണ്ടായിരുന്നെന്നും കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഈ കൊച്ചു മിടുക്കി പരിഭവത്തോടെ കുറിക്കുന്നു. വീട്ടിൽ അറിയിച്ചപ്പോൾ തന്നെ നടനെ കാണിക്കാമെന്ന് അറിയിച്ചെന്നും പറയുന്ന ഈ മിടുക്കി നടൻ തൻ്റെ ആരാധനാ കഥാപാത്രമാണെന്നും ഓർമിപ്പിക്കുന്നുണ്ട്.

നാല് സിനിമകളിൽ മാത്രമാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. എന്നാൽ നിരവധി ആരാധകരാണ് ആന്റണി വർഗീസ്സിനുള്ളത്. താരത്തിൻ്റെ പ്രധാന വേഷത്തോടെ പുറത്തിറങ്ങിയ അജഗജാന്തരം എന്ന ചിത്രം മികച്ച വിജയമാണ് നേടിയത്. ഈ അവസരത്തിൻ്റെ ചിത്രത്തിൻ്റെ പ്രവർത്തകരുമായി നടൻ സിനിമയെ നെഞ്ചേറ്റിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് തിയറ്ററുകളിൽ എത്തിയിരുന്നു ഈ അവസരത്തിലാണ് നവമി കാണാൻ ശ്രമിച്ചതും തിരക്കിൽപ്പെട്ട് കാണാൻ കഴിയാതെ പോയതും.

എന്തായാലും നവമിയുടെ കത്ത് ആകെ വയറലായിരിക്കുകയാണ്. താരം തന്നെയാണ് തൻ്റെ ഓഫിഷ്യൽ ഫേസ്ബുക്ക് ഹാൻ്റിലിലൂടെ കുഞ്ഞ് ആരാധിയുടെ കത്ത് പുറത്ത് വിട്ടത്. 'ഇനി കൊല്ലം വരുമ്പോൾ നമ്മൾക്ക് എന്തായാലും കാണാം നവമിക്കുട്ടി' എന്ന തലക്കെട്ടോടെ ആൻ്റണി വർഗ്ഗീസ് പോസ്റ്റ് ചെയ്ത ഈ കത്തിന് ഇതിനോടകം പതിനാറായിരത്തോളം ലൈക്കും ലഭിച്ചിട്ടുണ്ട്.

രസകരമായ നിരവധി കമൻ്റുകളും പോസ്റ്റിൽ വന്നിട്ടുണ്ട്. ആരാധകരെല്ലാം നടൻ്റെ ഈ പോസ്റ്റിനെ നെഞ്ചോട് ചേർക്കുന്ന കാഴ്ചയാണ് പൊതുവേ കാണാനാകുന്നത്.   

നവമിയുടെ കത്ത് താഴെ വായിക്കാം....

ഡിയർ പെപ്പെ, ഞാൻ നവമി കൊല്ലം ജില്ലയിലെ പെരുമണ്ണിലാണ് ഞാൻ താമസിക്കുന്നത്. ഞാൻ അജഗജാന്തരം സിനിമ കാണാൻ പോയപ്പോൾ കൊല്ലം പാർത്ഥാ തിയേറ്ററിൽ പെപ്പെയും ടീമും വന്നിരുന്നു. തിരക്ക് കാരണം എനിക്ക് പെപ്പെയെ കാണാൻ പറ്റിയില്ല. എനിക്ക് കാണണമെന്ന് വളരെ ആഗ്രഹമായിരുന്നു. അജഗജാന്തരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതിനകത്തെ ഉള്ളുളേരി എന്ന പാട്ടു അടിപൊളി. പെപ്പെയുടെ കൂടെ ഫോട്ടോ എടുക്കണമെന്ന് വളരെ ആഗ്രഹമാണ് കൂടെ ഒരു ഓട്ടോഗ്രാഫും. ഒരു ദിവസം പെപ്പെയെ കാണാനായി കൊണ്ടുപോകാമെന്ന് വീട്ടിൽ പറഞ്ഞിട്ടുണ്ട്. ഞാൻ പെപ്പെയുടെ ഒരു കുഞ്ഞാരധികയാണ്. ഞാൻ പെരുമൺ എൽ പി എസ് മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. എന്റെ കൂട്ടുകാർക്ക് വളരെ ആഗ്രഹമാണ് പെപ്പെയെ കാണണമെന്ന്. ഒരുപാട് സ്നേഹത്തോടെ നവമി എസ് പിള്ള.

Post a Comment

0 Comments