banner

'തലയ്ക്ക് പരിക്കെന്ന് ഡോക്ടര്‍മാര്‍'; പോലീസുകാരന്റെ മരണത്തിൽ ദുരൂഹത, അന്വേഷണം തുടങ്ങി

തിരുവനന്തപുരം : എആർ ക്യാമ്പിലെ  പൊലീസ് ഉദ്യോയോഗസ്ഥൻ്റെ മരണത്തിൽ ദുരുഹതയരോപിച്ച് ബന്ധുക്കൾ. ഇത് ശരി വെയ്ക്കുന്ന തരത്തിൽ തലയ്ക്ക് പരിക്കേറ്റിരുന്നെന്ന് ഡോക്ടർമാരും സ്ഥിരീകരിക്കുന്നു.

കൊട്ടാരക്കര സ്വദേശി ബേർട്ടിയുടെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്. ബേര്‍ട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് മദ്യപിച്ച് എആര്‍ ക്യാമ്പിലുണ്ടായ സംഘർഷത്തിലാവാം ബേര്‍ട്ടിക്ക് പരിക്കേറ്റതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 

മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ പൊലീസുകാരനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രിയോടെ അന്തരിച്ചു. പൊലീസുകാരന്‍റെ മരണത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി.

إرسال تعليق

0 تعليقات