Latest Posts

നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; പരീക്ഷ എഴുതിയത് 12 ലക്ഷത്തോളം പേര്‍

നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് ലോഗിന്‍ ചെയ്താല്‍ പരീക്ഷാഫലം അറിയാം. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ മൂന്ന് ഘട്ടങ്ങളിലായാണ് ഇക്കുറി പരീക്ഷ നടന്നത്.12 ലക്ഷത്തോളം പേര്‍ പരീക്ഷ എഴുതി. ഇന്ത്യയിലെ 239 നഗരങ്ങളില്‍ 837 കേന്ദ്രങ്ങളിലായാണ് 81 വിഷയങ്ങളില്‍ പരീക്ഷ നടന്നത്.രാജ്യത്തെ സര്‍വ്വകലാശാലകളിലും കോളെജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ പദവി, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് എന്നിവ ലഭിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയാണിത്.

ഔദ്യോഗിക വെബ്‌സൈറ്റ്


0 Comments

Headline