banner

അഷ്ടമുടി ലൈവിന് പുതിയ നേത്യത്വം; സ്ട്രീമിൽ തിളങ്ങാൻ അഷ്ടമുടി ലൈവ് ന്യൂസ്

കൊല്ലം : 2022 ൻ്റെ ആദ്യ പാദത്തിൽ തന്നെ സ്ട്രീമിംഗ് പ്ലാറ്റ് (ഓൺലൈൻ) ഫോമുകളിലേക്ക് മാറാൻ അഷ്ടമുടി ലൈവ് ന്യൂസ്. ഇതിനായി മാനേജിംഗ് കമ്മിറ്റിയും എഡിറ്റോറിയൽ കമ്മിറ്റിയും പുതുക്കി. ഷജീർ ജമാലുദ്ദീൻ ചാനലിൻ്റെ സി.ഇ.ഓ & മാനേജിംഗ് എഡിറ്ററായി നേതൃത്വം വഹിക്കും. പ്രോഗ്രാം വിഭാഗത്തിൻ്റെ ചുമതല റസിഡൻ്റ്  എഡിറ്റർ സജീവ് ജമാലുദ്ദീനും ലൈവ് സംഘത്തിനായി സ്ഥാനം വഹിക്കും. ഇരുവരും മീഡിയ രംഗത്തെ സജീവ സാന്നിധ്യമായ എസ്ജെ മിഡിയ ഹൗസിൻ്റെ ഡയറക്ടർമാരാണ്.

ഇത് സംബന്ധിച്ച ചർച്ചകൾ ഇരുവരും എഡിറ്റോറിയൽ കമ്മിറ്റിയിൽ ഉന്നയിക്കും. ഇതിന് ശേഷമായിരിക്കും സ്ട്രീമിംഗ് പ്ലാറ്റ് (ഓൺലൈൻ) ഫോമുകളിലേക്ക്  മാറാനായി അഷ്ടമുടി ലൈവ് ന്യൂസ് തയ്യാറെടുക്കുക.

Post a Comment

0 Comments