banner

ശ്രീശാന്ത് ഇല്ലാതെ വീണ്ടും ഐപിഎൽ?; 15.5 കോടി രൂപയ്ക്ക് ഇഷാൻ കിഷൻ, ഐപിഎൽ ലേലം പൂർത്തിയായി

ഐ പി എല്‍ 2022 സീസണിന്റെ താരലേലം പൂര്‍ത്തിയായി. ബാംഗ്ലൂരിലെ ഐ ടി സി ഗാര്‍ഡനിയയില്‍ രണ്ട് ദിവസങ്ങളായാണ് ലേലം നടന്നത്. മലയാളി താരമായ എസ് ശ്രീശാന്തിനെ ഒരു ടീമും ലേലത്തിലെടുത്തില്ല. 50 ലക്ഷം രുപയായിരുന്നു ശ്രീശാന്തിന്റെ അടിസ്ഥാന വില.

മുംബൈ സ്വന്തമാക്കിയ ഇഷാന്‍ കിഷനാണ് ഇത്തവണത്തെ ഏറ്റവും മൂല്യമേറിയ താരം. 15.25 കോടി രൂപയ്ക്കാണ് ഇഷാന്‍ കിഷനെ മുംബൈ സ്വന്തമാക്കിയത്. മലയാളികളായ ബേസില്‍ തമ്പിയും വിഷ്ണു വിനോദും ആസിഫും ഇത്തവണത്തെ ഐ പി എല്ലില്‍ മാറ്റുരക്കും.

അതേസമയം, 204 താരങ്ങളാണ് വിവിധ ടീമുകളിലായി കളിക്കുക. ഇതില്‍ 137 താരങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരില്‍ നിന്നാണ്. 67 ഓവര്‍സീസ് താരങ്ങള്‍. 551.7 കോടിയാണ് മൊത്തത്തില്‍ ചെലവഴിച്ചത്.

രണ്ടാം ദിനത്തിലെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടിയത് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവംഗ്സ്റ്റനാണ്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 11.50 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്.

കേരള താരം വിഷ്ണു വിനോദ് ഐ.പി.എല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരബാദിനു വേണ്ടി കളിക്കും. മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് ഹൈദരാബാദ് 50 ലക്ഷത്തിന് വിഷ്ണുവിനെ സ്വന്തമാക്കി. കര്‍ണാടക മലയാളി കരുണ്‍ നായരെ 1.40 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ആദ്യ ദിവസം താരത്തിനെ വാങ്ങാന്‍ ഫ്രാഞ്ചൈസികള്‍ താല്‍പര്യം കാണിച്ചില്ല. നായകന്‍ സഞ്ജു സാംസണിനെ കൂടാതെ ദേവ്ദത്ത് പടിക്കലും ടീമിലെ മലയാളി സാന്നിധ്യമാണ്. 

ഒന്നാം ദിവസത്തെ ലേലത്തില്‍ 7.75 കോടി രൂപയ്ക്കാണു പടിക്കലിനെ അവര്‍ സ്വന്തമാക്കിയത്. 10 കോടി രൂപ മുടക്കി പേസര്‍ പ്രസിദ്ധ കൃഷ്ണയെ സ്വന്തമാക്കാന്‍ റോയല്‍സിനായി. ടെന്റ്ര് ബോള്‍ട്ട്, ആര്‍. അശ്വിന്‍, ഷിംറോണ്‍ ഹിറ്റ്മീര്‍, യുസ്‌വേന്ദ്ര ചാഹാല്‍, നവദീപ് സെയ്‌നി എന്നിവരെയും അവര്‍ ലേലത്തില്‍പ്പിടിച്ചു.
വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ 1.9 കോടിക്കാണു ഗുജറാത്ത് സാഹയെ നേടിയത്. പേസര്‍ ആവേശ് ഖാനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത് 10 കോടി രൂപയ്ക്ക്. ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെ രണ്ടാം ദിവസവും ആരും വാങ്ങിയില്ല.

Post a Comment

0 Comments