banner

ഉച്ചക്കടയില്‍ മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ ഒരാള്‍ കുത്തേറ്റുമരിച്ചു

വിഴിഞ്ഞം : ഉച്ചക്കടയില്‍ മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ ഒരാള്‍ കുത്തേറ്റുമരിച്ചു. പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു

സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

إرسال تعليق

0 تعليقات