banner

കൊല്ലത്ത് വിദ്യാർഥിനിക്കെതിരെ ഓൺലൈൻ വഴി ലൈംഗിക അതിക്രമം; 23കാരൻ അറസ്റ്റിൽ

കൊല്ലം : സമൂഹ മാധ്യമങ്ങളിലൂടെ പരിചയം ഭാവിച്ചു സ്കൂൾ വിദ്യാർഥിനിക്കെതിരെ ഓൺലൈൻ ലൈംഗിക അതിക്രമം നടത്തിയ വർക്കല ചെമ്മരുതി മുട്ടപ്പലം ചരുവിള പുത്തൻ വീട്ടിൽ ബിനുവിനെ (23 )നെ ആണ് കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. 

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട്‌ സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ കൈവശപ്പെടുത്തുകയും ചിത്രങ്ങൾ മോർഫ് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ അയച്ചു കൊടുക്കാൻ പ്രതി വിദ്യാർത്ഥിനിയോട് ആവശ്യപ്പെടുകയായിരുന്നു.

കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. ബി രവി യുടെ നിർദ്ദേശ പ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ പ്രസന്ന കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജഗദീപ്.R .S ,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ബിനു.C .S , സീനിയർ സിവിൽ പോലീസ് ഓഫീസർ സുധാ കുമാരി, സിവിൽ പോലീസ് ഓഫീസർ രജിത് ബാലകൃഷ്ണൻ എന്നിവർ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്.

إرسال تعليق

0 تعليقات