നീറ്റോറച്ചാലില്‍ ജിനുകൃഷ്ണ 10 ദിവസം മുമ്പാണ് യുവതിയെ രജിസ്റ്റര്‍ വിവാഹം ചെയ്തത്. സംഭവത്തിൽ ബാലുശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
ഈ കഴിഞ്ഞ ഫെബ്രുവരി ഒൻപതാം തീയതിയാണ് ആര്യസമാജത്തിൽ വെച്ച് ജിനു കൃഷ്ണയും തേജാലക്ഷ്മിയും വിവാഹം ചെയ്തത്. ഒൻപതാം തിയതി രാവിലെ അഞ്ചര മണിയോടെ തേജാ ലക്ഷ്മിയെ കാണാതായതിനേതുടർന്ന് ബന്ധുക്കൾ കൊടുവള്ളി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വൈകുന്നേരം നാലരയോടെ ഇരുവരും സ്റ്റേഷനിൽ ഹാജരായിരുന്നതായും പിന്നീട് വരന്റെ ഇയ്യാട്ടുള്ള വീട്ടിലേക്ക് പോയതായും തേജാ ലക്ഷ്മിയുടെ ബന്ധുക്കൾ പറഞ്ഞു.
ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന തേജാ ലക്ഷ്മിയുടെ സർട്ടിഫിക്കറ്റുകൾ അവിടെനിന്നും സൂത്രത്തിൽ വാങ്ങിയാണ് വിവാഹ രജിസ്ട്രേഷന് വേണ്ടി ജിനു കൃഷ്ണ ഹാജരാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.
0 Comments