banner

'ശുചി മുറിയിൽ കയറണമെങ്കിൽ പാസ്പോർട്ട് വേണം'; ഉക്രൈനിലെ മലയാളികൾ ദുരിതത്തിൽ

ഡല്‍ഹി : അഷ്ടമുടി ലൈവ്.  പ്രാഥമിക ആവശ്യങ്ങള്‍ നിർവ്വഹിക്കുവാൻ കഴിയാത്ത രീതിയിൽ സൗകര്യമില്ലാതെ ഉക്രൈനില്‍ മലയാളികള്‍ ദുരിതത്തിലായി. തൃശൂര്‍ മുളയം എടത്തറ വീട്ടില്‍ ദേവകുമാറിന്റെയും ഫിനയുടെയും മകള്‍ ദേവികയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ദുരിതം വിവരിച്ചത്. ഉക്രൈനില്‍ നിന്നും പോളണ്ട് വഴി രക്ഷപ്പെടാനെത്തിയ വിദ്യാര്‍ഥികളുടെ ദുരവസ്ഥയാണ് ദേവിക വിവരിച്ചത്. ശുചി മുറിയിൽ പോകുന്നതിനായി ചോദിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് കാണിക്കാനാണ് ഉക്രൈന്‍ സ്വദേശികള്‍ പറഞ്ഞുവെന്നും.

പേടിച്ചു പോയ ഞങ്ങള്‍ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുമോ എന്ന് ഭയന്ന ഞങ്ങള്‍ പിന്നിട് ഒന്നും ചോദിക്കാന്‍ പോയില്ല. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാതെ പെരുവഴിയിലാണിപ്പോള്‍ എന്നും ദേവിക പറയുന്നു. പോളണ്ട് അതിര്‍ത്തിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്ഥലത്താണ് ഇപ്പോള്‍ അമ്പതിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോഴുള്ളത്.

പോളണ്ട് അതിര്‍ത്തിയില്‍നിന്ന് 70 കിലോമീറ്റര്‍ ദൂരമുള്ള ലിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ദേവിക. യുക്രൈനില്‍നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയതിനെത്തുടര്‍ന്ന് എംബസി അധികാരികളാണ് ഇവരോട് പോളണ്ട് അതിര്‍ത്തിയിലെത്താന്‍ നിര്‍ദേശിച്ചത്.

താന്‍ വെള്ളിയാഴ്ച രാവിലെ ലിവ് നഗരത്തില്‍ നിന്നും പോളണ്ട് അതിര്‍ത്തിയിലേക്ക് യാത്രതിരിക്കുന്നതിനിടെ നാട്ടുകാരായ യുക്രെന്‍ സ്വദേശികള്‍ക്ക തോക്കുകള്‍ വിതരണം ചെയ്യുന്നതാണ് ഞാന്‍ കണ്ടത്. ലിവ് നഗരവും യുദ്ധ ഭീക്ഷണിയിലാണ് എന്നാണ് മനസിലായത്. ആദ്യ തിരക്ക് കാരണം പോളണ്ട് അതിര്‍ത്തിയിലേക്കുള്ള ബസില്‍ കയറാന്‍ പറ്റിയില്ല. തുടര്‍ന്ന് ബോര്‍ട്ട് ടാക്‌സി പിടിച്ചാണ് എത്തിയത്. എന്നാലും 20 കിലോമീറ്റര്‍ അപ്പുറത്ത് മാത്രമെത്താനാണ് സാധിച്ചത്. ബാക്കി നടന്നാണ് എത്തിയത്. എന്നാല്‍ പോളണ്ടിലേക്കുള്ള അഭയാര്‍ഥികളുടെ തിരക്കാണെന്നും ദേവിക പറയുന്നു.

Post a Comment

0 Comments