banner

ആലുവയിൽ ഗർഭിണിയായ പത്തൊൻപതുകാരിക്ക് എതിരെ പോക്സോ കേസ്

ആലുവയിൽ ഗർഭിണിയായ പത്തൊൻപതുകാരിക്ക് എതിരെ പോക്സോ കേസ്. എറണാകുളം ആലുവയിലാണ് സംഭവം. പതിനാറുകാരനിൽ നിന്ന് ഗർഭിണിയായ പത്തൊൻപതുകാരിക്ക് എതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചത്. 

ഗർഭിണിയായതിനെ പെൺകുട്ടിയുമായി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പതിനാറുകാരനെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് നടപടി.

ഇരുവരും ഒരേ സ്കൂളിൽ പഠിക്കുന്നവരാണ്. പെൺകുട്ടി ആൺകുട്ടിയുമായി അടുപ്പത്തിലാവുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. പോക്സോ പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

എന്താണ് പോക്സോ കേസ്?

ഇന്ത്യയിൽ കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി 2012-ൽ കൊണ്ടുവന്ന നിയമം ആണ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ്, 2012 (പോക്സോ). ഈ നിയമം ഉപയോഗിച്ച് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് നിയമപരമായ പരിഹാരം തേടാവുന്നതാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് തരംതിരിച്ചുള്ള നടപടിക്രമങ്ങളും ശിക്ഷയും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.  കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനോടൊപ്പം കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കു വേണ്ടി സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും കൂടി വേണ്ടിയാണ് പോക്സോ നിയമം.

നിയമവിരുദ്ധമായി ലൈംഗികകൃത്യങ്ങളില്‍ ഏർപ്പെടാൻ കുട്ടികളെ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക മുതലായ കുറ്റകൃത്യങ്ങളെല്ലാം തടയുന്നതിനു വേണ്ടിയാണ് ഈ നിയമം സര്‍ക്കാർ പ്രാബല്യത്തില്‍ വരുത്തിയത്.

Post a Comment

0 Comments