banner

ശാന്തമാക്കാൻ എത്തിയ എസ്ഐമാരെ കടിച്ചു; അഞ്ചാലുംമൂട് കാഞ്ഞിരംകുഴിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ, യുവാവ് അറസ്റ്റിൽ

പോലീസുദ്യോഗസ്ഥരെ ആക്രമിച്ച ആള്‍ പിടിയിലായി. മദ്യ ലഹരിയിൽ  ഭാര്യയെ ഉപദ്രവിക്കുന്നുവെന്ന ഫോണ്‍ സന്ദേശം അന്വേഷിക്കാന്‍ എത്തിയ പോലീസ് ഉദ്ദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്. തൃക്കരുവ ഞാറയ്ക്കൽ  കെ.എസ്.ഇ.ബി ഓഫീസിന് സമീപം മംഗലത്ത് പുത്തന്‍ വീട്ടിൽ ശിവപ്രസാദ് (43) ആണ് പോലീസ് പിടിയിലായത്. 

ഇയാള്‍ മദ്യ ലഹരിയിൽ  ഭാര്യയെ ഉപദ്രവിക്കുന്നതായും പോലീസ് സഹായം ആവശ്യമുണ്ടെന്നും അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ ലഭിച്ച വിവരം അന്വേഷിച്ച് എത്തിയ എസ്.ഐമാരായ ജയപ്രകാശ്, ഹരികുമാര്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. മദ്യലഹരിയിൽ  നിന്ന യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ച പോലീസുദ്ദ്യോഗസ്ഥരെ ഇയാള്‍ ആക്രമിക്കുകയും കടിച്ച് മുറിവേൽപ്പിക്കുകയുമായിരുന്നു. കൈക്ക് സാരമായി പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയിൽ  ചികിത്സ തേടി. തുടര്‍ന്ന് കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തുകയും യുവാവിനെ സ്ഥലത്ത് നിന്നും പിടികൂടുകയുമായിരുന്നു. 

അഞ്ചാലുമ്മൂട് ഇന്‍സ്പെക്ടര്‍ സി.ദേവരാജന്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ വി. അനീഷ്, അനി കുമാര്‍ സി.പി.ഒ സാബു എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

Post a Comment

0 Comments