banner

പൊലീസുകാരെ വെല്ലുവിളിച്ച ഗുണ്ട 'പല്ലൻ' ഷൈജുവിനെ വലയിലാക്കി പൊലീസ്

വയനാട് : പൊലീസുകാരെ വെല്ലുവിളിച്ച ഗുണ്ട പല്ലൻ ഷൈജു പിടിയിൽ.'കാപ്പ' നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനുശേഷമാണ് സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിക്കുന്നത്. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് കോട്ടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ ഗുണ്ട കോടാലി ഷൈജുവിന്റെ കൂട്ടാളിയായിരുന്നു പല്ലൻ ഷൈജു. നേരത്തെ പൊലീസിനെ വെല്ലുവിളിച്ച് പല്ലൻ ഷൈജു ഇട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂട്ടുകാർക്കൊപ്പം പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലാണ് ഇയാളുടെ ഭീഷണി.

വീഡിയോയിലെ ഷൈജുവിന്റെ സംഭാഷണം.. “ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തത്. കൃഷ്ണൻകോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ... തൃശൂർ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലൻ ഷൈജൂൻ നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവർക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. ചിയേഴ്‌സ് ബ്രോ..(മദ്യപിക്കുന്നു) ഇതുകൊണ്ട് മനംതകർന്നു കെട്ടിത്തൂങ്ങി ചാകുവൊന്നും വേണ്ട. നെല്ലായിയിൽ എനിക്കൊരു കൂട്ടുകാരനുണ്ട്. അവനോട് പറയണം, വിഷമിക്കുവൊന്നും വേണ്ട, പല്ലൻ ഷൈജു അങ്ങോട്ടു തന്നെ വരും. പെണ്ണിനെ കാണാൻ ഇനി നാട്ടിലേക്കൊന്നും വരരുതെന്ന് ഇന്നലെ അവൻ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു.

Post a Comment

0 Comments