ഉത്സവത്തിനായി 16 കരകളിലും ഒരുക്കങ്ങൾ തുടങ്ങി. കേരളത്തിലെ ഏറ്റവും വലിയ നന്ദികേശ കെട്ടുത്സവങ്ങളാണ് ശിവരാത്രി ദിവസം കരകൾ അണിയിച്ചൊരുക്കി ക്ഷേത്ര ദർശനത്തിനായി കൊണ്ടുവരുന്നത്. എന്നാൽ ഇത്തവണഉയരം കുറഞ്ഞ കെട്ടുകാഴ്ചകളെയാകും ക്ഷേത്രത്തിലേക്ക് ആനയിക്കുക. ഉത്സവത്തിന്റെ ഭാഗമായി ശിവരാത്രി ദിനമായ രാവിലെ അഞ്ചിന് ഉരുളിച്ച വഴിപാട് നടക്കും.
5.30ന് അഷ്ടദ്രവ്യഗണപതിഹോമം, സുബ്രഹ്മണ്യപൂജ എന്നിവ ക്ഷേത്രം തന്ത്രി സി.പി.എസ് പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. ആറ് മുതൽ കാവടി ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരും. വൈകുന്നേരം നാലിന് ക്ഷേത്രം വക കരകളായ പാലമേൽ, ഇടപ്പോൺ, മുതുകാട്ടുകര, നടുവിലേമുറി, തത്തംമുന്ന, നെടുകുളഞ്ഞിമുറി, ഉളവുക്കാട്, കിടങ്ങയം, പഴഞ്ഞിയൂർക്കോണം, പുലിമേൽ, ഇടക്കുന്നം, പാറ്റൂർ, പുതുപ്പള്ളികുന്നം, എരുമക്കുഴി, കുടശ്ശനാട്, പള്ളിക്കൽ-പയ്യനല്ലൂർ കരകളിൽ നിന്നും കെട്ടുകാഴ്ചകൾ ക്ഷേത ത്തിലേക്ക് എത്തും. കെട്ടുകാഴ്ചകൾ ക്ഷേത്രത്തിന് വലംവച്ച ശേഷം യഥാസ്ഥാനങ്ങളിൽ നിലയുറപ്പിക്കും.ഈ കെട്ടുകാഴ്ചകളോടൊപ്പം ആറ് നേർച്ച കെട്ടുകാഴ്ചകളും വിവിധ കരകളിൽ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. രാത്രി ഒൻപത് മുതൽ ജുഗൽബന്ധി, തുടർന്ന് 11നും 1.30നും നാടകം.കോവിഡ് മാനദണ്ഡം പൂർണമായി പാലിച്ചാണ് ഉത്സവം നടത്തുന്നതന്ന് ക്ഷേത്രഭരണസമിതി ഭാരവാഹികളായ സി. ആർ.വേണുഗോപാൽ, എം.അശോകൻ, ജി.ഗോപൻ, ആർ. ദീപേഷ് കുമാർ, ഗോകുൽനാഥ് , പി.പ്രമോദ് എന്നിവർ പറഞ്ഞു.
0 Comments