നോട്ടീസ് നിരാകരിക്കപ്പെട്ട നടപടിയെ അംഗീകരിക്കാനാവില്ലെന്ന് അറിയിച്ച സഭയിലെ ഇടത് എംപിമാർ, സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കേരളത്തെ അപമാനിച്ച സംഭവം ചർച്ച ചെയ്യാൻ തയ്യാറാകാതെ ഇരുന്നതിലാണ് വോക്ക് ഔട്ട് നടത്തിയതെന്ന് എളമരം കരീം എം.പി പറഞ്ഞു.
സാമൂഹ്യജീവിതത്തിൻ്റെ ഒട്ടുമിക്ക സൂചികകളിലും ലോകം തന്നെ മാതൃകയായി കാണുന്ന കേരളത്തെക്കുറിച്ച് ഉത്തർ പ്രദേശിലെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന ഫെഡറലിസത്തിന് എതിരാണ്. യോഗിയുടെ പരാമർശം അടിയന്തരമായി ചർച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. പതിവ് പോലെ ജനാധിപത്യവിരുദ്ധ നടപടികളാണ് സഭയുടെ അധ്യക്ഷൻ കൈക്കൊണ്ടതെന്ന് ജോൺ ബ്രിട്ടാസ് എം.പി പ്രതികരിച്ചു.
അതേ സമയം, യോഗിക്കെതിരേ പല കോണുകളിൽ നിന്നായി പ്രതിഷേധം ഉയരവേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുകൂലിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ രംഗത്തെത്തി. കേരളത്തിൻ്റെ ഇപ്പോഴത്തെ സാഹചര്യമാണ് യോഗി ആദിത്യനാഥ് പരാമർശിച്ചതെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
0 Comments