Latest Posts

കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കവെ മരണപ്പെട്ട 20കാരൻ്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍

തിരുവനന്തപുരം : കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കവെ മരണപ്പെട്ട 20കാരൻ്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍
വക്കം സ്വദേശി ഷാഹിന്‍ ഷാ യുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത്. 

ചെന്നൈയില്‍ വിദ്യാര്‍ഥിയായിരുന്നു ഷഹിന്‍. സംഭവത്തില്‍ കോളേജ് അധികൃതരുടെയും സുഹൃത്തുക്കളുടെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയത്. വക്കം പുത്തന്‍നട ക്ഷേത്രത്തിന് സമീപം കാളിക്കവിളാകത്ത് വീട്ടില്‍ ജമാലുദ്ദീന്‍ - സബീന ദമ്ബതികളുടെ മകനായ ഷാഹിന്‍ ഷാ(20) ചെന്നൈ ഗുരുനാനാക് കോളേജിലെ ഒന്നാം വര്‍ഷ ഡിഫന്‍സ് (നേവി) വിദ്യാര്‍ത്ഥിയായിരുന്നു.ജനുവരി രണ്ടിന് കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കവെയാണ് ഷാഹിന്‍ മരിക്കുന്നത്.

അവധി ദിവസമായിരുന്നതിനാൽ സുഹൃത്തുക്കളോടൊപ്പം സഹപാഠിയുടെ വീട്ടിലേക്ക് പോകുന്ന വിവരം രാവിലെ ബന്ധുക്കളെ അറിയിച്ചിരുന്നു.ഷാഹിൻ ഷാ ഉച്ചയോടെ മരണപ്പെടുകയായിരുന്നു. ഈ വിവരം വൈകിട്ട് മൂന്നു മണിയോടെയാണ് ആൻഡമാനിലുള്ള കുടുംബത്തെ അറിയിച്ചത്. എന്നാൽ, ഉച്ചയ്ക്ക് മരിച്ച ഷാഹിന്റെ നമ്പർ വൈകിട്ട് നാല് വരെയും ഓൺലൈനിൽ സജീവമായിരുന്നു എന്നാണ് കുടുംബം പറയുന്നത്.മരണത്തിൽ, ഷാഹീൻ ഷായുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നത് പല തരത്തിലാണന്നും, ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറയുന്നു. 

ഷഹിൻ ഷായുടെ ദേഹത്തെ മുറിവുകളും ചതവുകളും ഫോട്ടോകളിൽ വ്യക്‌തമാണ്. മരണം സംബന്ധിച്ച് ഷാഹീൻ ഷായുടെ ബന്ധുക്കൾ കേരള മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു അടുത്തദിവസം അത് തമിഴ് നാട് ഡി.ജി.പിക്ക് കൈമാറിയതായി മറുപടിയും ലഭിച്ചു. മരണത്തിൽ കോളേജ് അധികൃതരുടെയും സുഹൃത്തുക്കളുടെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വൈകിപ്പിക്കുന്നതായും ആരോപണമുണ്ട്. സഹോദരി ഷാലിമ ആൻഡമാനിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.

0 Comments

Headline