സംസ്ഥാനത്ത് ലോക്ഡൗൺ സമാനമായ ഞായറാഴ്ച നിയന്ത്രണം തുടരാൻ തീരുമാനം. ഇന്ന് ചേർന്ന കൊവിഡ് അവലേകന യോഗത്തിലാണ് ഇത് സംംബന്ധിച്ച തീരുമാനം ഉണ്ടായത്. കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ നിലവിലെ നിയന്ത്രണങ്ങളിൽ തുടരും.
എത്ര ഞായറാഴ്ചയിലേക്കാണ് ഈ നിയന്ത്രണം തുടരുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അടുത്ത അവലോകന യോഗത്തിന് ശേഷം മാത്രമേ ഇനിയും നിയന്ത്രണങ്ങൾ തുടരുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുകയുള്ളു.
അതേ സമയം, സംസ്ഥാനത്ത് ഇന്നലെ 42,154 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 38,458 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ശേഖരിച്ച 99,410 സാമ്പിളുകള്‍ പരിശോധന ഫലത്തിൻ്റെ അടിസ്ഥാനത്തിൽ ടി.പി.ആർ 42.40 ആയി കുറഞ്ഞിട്ടുണ്ട്.
0 Comments