banner

വളർത്തുനായയെ ഉപേക്ഷിച്ചതിലെ വിഷമം?, അഞ്ചാലുംമൂട്ടിലെ പതിനഞ്ചുകാരിയുടെ മരണം വിശ്വസിക്കാനാകാതെ നാട്

ഹന്നയുടെ അകാലമരണത്തിൻ്റെ നോവിലാണ് അഞ്ചാലുംമൂട്, മുണ്ടയ്ക്കൽ നാട്. ചിറ്റയം മുണ്ടയ്ക്കൽ പള്ളിക്ക് തെക്ക് സണ്ണിഭവനത്തിൽ എഡിസൺ ജോൺ, ഹേമ ദമ്പതികളുടെ മകൾ പതിനഞ്ചു വയസ്സുകാരി ഹന്ന എഡിസണിനെയാണ് ചൊവ്വാഴ്ച രാവിലെയോടെ വീടിന് പിറക് വശത്ത് തീപ്പോള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സ്കൂളിൽ ക്ലാസ് പരീക്ഷ നടത്തിയിരുന്നു ഇതിൽ മാർക്ക് കുറഞ്ഞതിൽ കുട്ടിയെ മാനസികമായ സമർദ്ധമാവാം മരണത്തിലേക്ക് നയിച്ചെന്നതാണ് പ്രാഥമികമായി ലഭിച്ച വിവരം. എന്നാൽ പിതാവ് എഡിസൺ അഞ്ചാലുംമൂട് പൊലീസിന് നൽകിയ മൊഴി പ്രകാരം വീട്ടിലുണ്ടായിരുന്ന വളർത്തു നായക്കുട്ടിയെ ഉപേക്ഷിച്ചതിലുള്ള വിഷമമാകാം കാരണമെന്ന അനുമാനത്തിലേക്കാണ് പൊലീസ് എത്തിച്ചേരുന്നത്.

 ചിറ്റയം സെൻ്റ് ചാൾസ് ബെറോമിയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച ഹന്ന. വിരളടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തി പരിശോധന നടത്തി. 

രാവിടെ ആറ് മണിയോടെ ഹന്ന പഠിക്കാനായി എഴുന്നേറ്റു....

ഹന്ന സഹോദരി അനന്യയുമൊത്ത് ഒരുമുറിയിലായിരുന്നു കിടന്നിരുന്നത്. ചൊവാഴ്ച എന്നത്തേയും പോലെ പുലർച്ചെ ആറിന് പഠിക്കുന്നതിനായി ഹന്ന അലാറം വച്ചുണരുകയും പുറത്തേക്കിറങ്ങുകയും ചെയ്തു. സ്ഥിരമായി പുലർച്ചെ ഉണർന്ന് വീടിന് മുൻവശത്തും വീടിൻ്റെ പിൻവശത്തുമിരുന്ന് പഠിക്കുന്ന ശീലമുള്ള കുട്ടിയായിരുന്നു ഹന്ന. ഇതിന്നാൽ വീട്ടിലുള്ളവർ ഹന്നയെ അന്വേഷിച്ചതുമില്ല.

ദാരുണ സംഭവം രാവിലെ ആറരയോടെ...

രാവിലെ ആറരയോടെ കുട്ടിയുടെ അമ്മ ഹേമ പുറത്തേക്കിറങ്ങുകയും അന്വേഷിക്കുകയും ചെയ്തെങ്കിലും ഹന്നയെ വീടിന് മുൻവശത്ത് കണ്ടില്ല. ഇതേ സമയം സമയം വീടിൻ്റെ അടുക്കള ഭാഗത്ത് നിന്ന് പുക ഉയരുകയും ഇത് ശ്രദ്ധിച്ച അമ്മ അവിടേക്ക് ചെന്ന് നോക്കുകയായിരുന്നു. ഇവിടെയാണ് കത്തിക്കരിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മ ഹേമ ബഹളം വച്ചത് കേട്ട് പിതാവ്  എഡിസണും സമീപവാസി സജീവുമെത്തി വെള്ളമൊഴിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

മരണത്തിലേക്ക് നയിച്ച കാരണം തേടി.....

സ്കൂളിൽ നടത്തിയ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമം കുട്ടിയ്ക്കുണ്ടായിരുന്നെന്ന് സഹപാഠികൾ പൊലീസിന് മൊഴി നൽകി. ഹന്ന വളരെ സന്തോഷത്തിലായിരുന്നെന്നും എല്ലാവരോടു നല്ല സൗഹൃദത്തിലായിരുന്നുവെന്നും പഠിക്കാൻ മിടുക്കിയായിരുന്നുമെന്നും സഹപാഠികൾ പറഞ്ഞു.
ഹന്ന അടുത്തിടെ വീട്ടിൽ നായകുട്ടിയെ  വളർത്തിയിരുന്നു. ഇതിൻ്റെ രോമവും മറ്റും ഹന്നയുടെ അമ്മ ഹേമക്ക് അലർജിയുണ്ടായതിനാൽ നായകുട്ടിയെ കഴിഞ്ഞ ദിവസം എഡിസൺ  ഉപേക്ഷിച്ചിരുന്നു ഇതാവാം കാരണമെന്ന അനുമാനത്തിലേക്കാണ് പൊലീസ്.

ക്ലാസ് കഴിഞ്ഞ് വീട്ടിൽ മടങ്ങിയ ശേഷമാണ് ഹന്ന നായയെ ഉപേക്ഷിച്ചതിഞ്ഞത് പിന്നാലെ ഇതിൻ്റെ സങ്കടത്തിലായിരുന്നെന്നും പിതാവ് പൊലീസിന് നൽകിയ മൊഴി നൽകിയിട്ടുണ്ട്. വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഉപയോഗിച്ചാണ്  തീ കൊളുത്തിയത്. തലഭാഗത്ത് ആദ്യം തീപിടിച്ചതിനാലാണ് കുട്ടിയുടെ നിലവിളി
പുറത്ത് കേൾക്കാത്തതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്നും മണ്ണെണ്ണ കന്നാസ് കണ്ടെടുത്തു.  അഞ്ചാലുംമൂട് പൊലീസ് .വി ര ല ടയാള വിഭഗ്ദ്ധർ എന്നിവരെത്തി പരിശോധന നടത്തി. പോസ്മോർട്ടം കഴിഞ്ഞ ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകു എന്ന് അഞ്ചാലുംമൂട് പൊലീസ് വ്യക്തമാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ സംസ്കാരം ബുധനാഴ്ച നടക്കും. 
സഹോദരി: അനന്യ

Post a Comment

0 Comments