banner

പ്രിയ യൂനുസ് സാഹിബിന് വിട നൽകി നാട്; കാരുണ്യത്തിന്റെ മഹാമാനുഷി..

ഒരു നാടിൻ്റെയും നാട്ടുകാരുടെയും എല്ലാമെല്ലാമായിരുന്നു യൂനുസ് സാഹിബ് എന്ന ഡോ. എ യൂനുസ് കുഞ്ഞ്. അദ്ദേഹത്തിൻ്റെ വിയോഗം ചെറുതായല്ല നാടിൻ്റെ ഉള്ളുലച്ചത്. കൊവിഡ് മുക്തനായതോടെ അദ്ദേഹം തങ്ങളുടെ പഴയ യൂനുസ് സാഹിബായി തിരികെ വരുമെന്ന് തന്നെയായിരുന്നു ഈ നാട്ടുകാരുടെ പ്രതീക്ഷ. 

മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എ യൂനുസ് കുഞ്ഞ് (80) അന്തരിച്ച വാർത്ത ഇന്ന് പുലർച്ചെയാണ് പുറത്ത് വന്നത്. കൊവിഡ് ചികിത്സയിലായിരുന്ന അദ്ദേഹം കൊവിഡ് മുക്തനായതായി വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിക്കുകയായിരുന്നു. 

പ്രമുഖ വ്യവസായിയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്ന അദ്ദേഹം കൊല്ലം വടക്കേവിള മണക്കാട്‌ സ്വദേശിയാണ്. 

മുസ്ലീം ലീഗിൻ്റെ അടിയുറച്ച നേതാവായിരുന്ന അദ്ദേഹത്തെ നേത്യത്വം 1991ൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുകയും നിയമസഭയിലെത്തിക്കുകയും ചെയ്തു. മുസ്ലിം ലീഗിൻ്റെ ദേശീയ അസി. സെക്രട്ടറിയായിരുന്നു. വടക്കേവിള പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് (1989), കൊല്ലം ജില്ലാ കൗണ്‍സില്‍ അംഗം, ഇന്ത്യന്‍ കാഷ്യു എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വൈകിട്ടോടെ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മ്യതശരീരം കൊല്ലൂർവിള ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ഇരവിപുരം എംൽഎ എം. നൗഷാദ് തുടങ്ങിയവർ അനുശോചനം അറിയിച്ചു. 

Post a Comment

0 Comments