Latest Posts

സ്കൂളുകളും കോളേജുകളും തുറക്കുന്നു; കൊല്ലം ജില്ല 'സി' കാറ്റഗറിയിൽ തന്നെ

സ്കൂളുകളും കോളജുകളും തുറക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. സ്കൂളുകൾ 14–ാം തീയ്യതി മുതലും കോളജുകൾ 7–ാം തീയ്യതി മുതലുമാണ് തുറക്കുന്നത്. ഒന്നു മുതൽ 9വരെയുള്ള ക്ലാസുകളാണ് സ്കൂളുകളിൽ ആരംഭിക്കുന്നത്. കോവിഡ് മൂന്നാം തരംഗം രൂക്ഷമായതിനെ തുടർന്നാണ് വിദ്യാലയങ്ങൾ അടച്ചത്. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും തുടരും. ഞായറാഴ്ച ആരാധന നടത്തുന്നതിനും അനുമതിയായി. 
അതേസമയം, സംസ്ഥാനത്ത് ഞായറാഴ്ച്ചകളിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരാനും തീരുമാനിച്ചു. ആരാധനാലയങ്ങളിൽ ഇരുപത് പേരെ പ്രവേശിപ്പിക്കാമെന്നാണ് പുതിയ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കൊല്ലം ജില്ലയേയും സി കാറ്റഗറിയിൽ ഉൾപ്പെടുത്തി.

കേരളത്തില്‍ 42,677 പേര്‍ക്കാണ് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂര്‍ 1670, വയനാട് 1504, കാസര്‍ഗോഡ് 714 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

0 Comments

Headline