Latest Posts

തൃക്കരുവ ഗ്രാമ പഞ്ചായത്തിൽ നിയമലംഘനം നടത്തിയ ജീവനക്കാരെ സെക്രട്ടറി കൈയ്യോടെ പൊക്കി; മാനസിക പീഡനം വ്യാജം, അഷ്ടമുടി ലൈവ് അന്വേഷണം

തൃക്കരുവ : തൃക്കരുവ ഗ്രാമ പഞ്ചായത്തിൽ നിയമലംഘനം നടത്തിയ ജീവനക്കാരെ സെക്രട്ടറി കൈയ്യോടെ പൊക്കി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുനിൽ കുമാറാണ് ജീവനക്കാരുടെ നിയമലംഘനം കൈയ്യോടെ പിടികൂടിയത്. ഇതിന് പിന്നാലെ കുറ്റാരോപിതരായ ജീവനക്കാരും മറ്റ് ചിലരും  സെക്രട്ടറിക്കെതിരെ വ്യാജ പരാതികളും, മാനസിക പീഡനമെന്ന ആരോപണവും അഴിച്ചുവിട്ടത്. 

ഇത് സംബന്ധിച്ച് അഷ്ടമുടി ലൈവ് നടത്തിയ അന്വേഷണത്തിലാണ് സത്യ കഥ തെളിഞ്ഞത്.

നിയമലംഘനത്തിന് കൂട്ടുനില്ക്കാത്ത തൃക്കരുവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ അനുനയിപ്പിക്കാൻ ചില ശ്രമങ്ങൾ നടന്നെങ്കിലും സെക്രട്ടറി ഇതിന് വഴങ്ങില്ല എന്ന് കണ്ടതോടെയാണ് സുനിൽ കുമാറിനെ തൽസ്ഥാനത്ത്  നിന്ന് ഒഴിവാക്കുവാൻ സംഘം ശ്രമിച്ചത്. ഈ പദ്ധതിയുടെ ഭാഗമായാണ് ചില പരാതികളും പൊതു മധ്യത്തിൽ അപമാനിക്കാനുള്ള ശ്രമവും നടന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.

തൃക്കരുവ ഗ്രാമ പഞ്ചായത്ത് പരിധിയിൽ പണി കഴിപ്പിച്ച വീടിന് ബിൽഡിംഗ് റൂൾ പാലിക്കാത്തത് പ്രകാരം 2020 ആറാം മാസം സെക്രട്ടറി, ഈ കെട്ടിടം അനധികൃതമായ നിർമ്മാണമാണെന്ന് വിവിധ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പ്രകാരം കണ്ടെത്തി നമ്പറിംഗ് നിഷേധിച്ചിരുന്നു. 

ഇതിന് ശേഷം എതിരായി റിപ്പോർട്ട് സമർപ്പിച്ചവരുടെയെല്ലാം അനുകൂലമായ റിപ്പോർട്ടോടുകൂടി പ്ലാൻ തിരുത്തി വരച്ച് ഇതേ കെട്ടിടത്തിന് നമ്പറിംഗ് നൽകുന്ന തരത്തിലേക്കുള്ള ശ്രമം കുറ്റാരോപിതരായ ജീവനക്കാരുടെ നേത്യത്വത്തിൽ 2021 ഒന്നാം മാസം നടക്കുകയും സംശയം തോന്നിയ സെക്രട്ടറി ഫയൽ പുനഃപരിശോധിക്കുകയും കുറ്റാരോപിതരായ ജീവനക്കാർ പഞ്ചായത്തിനെയും സെക്രട്ടറിയെയും വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞ സെക്രട്ടറി സുനിൽ കുമാർ കുറ്റാരോപിതരായ ജീവനക്കാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകുകയുമായിരുന്നു.

പിന്നാലെയാണ് കുറ്റാരോപിതരായ ജീവനക്കാരും മറ്റ് ചിലരും സംഘം ചേർന്ന് സെക്രട്ടറിയെ കരിവാരി തേക്കുന്നതിനായി ശ്രമം നടത്തിയത് ഇതാണ് അഷ്ടമുടി ലൈവിൻ്റെ ശ്രമകരമായ അന്വേഷണത്തിലൂടെ പുറത്ത് വരുന്നത്. ജോലിയിൽ വീഴ്ച വരുത്തിയത് ചോദ്യം ചെയ്താൽ എങ്ങനെ മാനസിക പീഡനമാകും? എന്നാണ് ഒരു വിഭാഗം ജനങ്ങളും ചോദ്യമായി ഉന്നയിക്കുന്നത്.

അന്വേഷണം തുടരുന്നു...........

0 Comments

Headline