banner

അഞ്ചാലുംമൂട്ടിൽ എസ്.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം നടന്നു.

അഞ്ചാലുംമൂട് : ഡി.ബി കോളേജിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം അടക്കമുള്ളവരെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് അഞ്ചാലുംമൂട് ജംങ്ഷനിൽ എസ്.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം നടന്നു. നിരവധി വിദ്യാർത്ഥികളും പ്രവർത്തകരും പ്രതിഷേധ പ്രകടനത്തിൻ്റെ ഭാഗമായി.

കഴിഞ്ഞ ദിവസമാണ്, ശാസ്താംകോട്ട ഡി.ബി കോളേജ് ക്യാമ്പസിലെത്തിയ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം അടക്കമുള്ളവരെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ച സംഭവമുണ്ടായത്. 

കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ.എസ്.യു പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടായാണ് എസ്.എഫ്.ഐ ആരോപിച്ചത്. സംഭവത്തിൽ സംസ്ഥാനമൊട്ടാകെ സംസ്ഥാന കമ്മിറ്റി പ്രതിഷേധ ദിനാചരണം ആഹ്വാനം ചെയ്തിരുന്നു. ഇതിൻ്റെ ഭാഗമായാണ് അഞ്ചാലുംമൂട്ടിൽ പ്രതിഷേധ പ്രകടനം നടന്നത്.

അതേ സമയം, ശാസ്താംകോട്ട ഡി.ബി കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കൊല്ലം റൂറൽ ജില്ലയിൽ അരങ്ങേറുന്ന രാഷ്ട്രീയ സംഘർഷം ഒഴിവാക്കാനും സമാധാനം പുനർസ്ഥാപിക്കാനുമായി കൊല്ലം റൂറൽ ജില്ലാ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരള പോലീസ് ആക്ട് 2011 വകുപ്പ് 79 പ്രകാരമാണ് വെള്ളിയാഴ്ച പകൽ 3 മുതൽ 21 വരെ റൂറൽ പോലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Post a Comment

0 Comments