Latest Posts

കൊല്ലത്ത് വാഹനാപകടത്തിൽ എഎസ്ഐക്ക് ദാരുണാന്ത്യം.

കൊല്ലം : അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ബൈക്ക് യാത്രികനായ എസ്ഐയ്ക്ക് ദാരുണാന്ത്യം. പൊലിക്കോട് സ്വദേശിയും പൊലീസ് ഉദ്യോഗസ്ഥനുമായ ഗോപാലകൃഷ്ണ പിള്ളയാണ് മരണപ്പെട്ടത്.

ഇദ്ദേഹം കൊല്ലം, പൂയപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും, സുപ്പീരിയർ പെറ്റീഷൻ സ്ക്വാഡിലെ അംഗവും ആയിരുന്നു. പൂയപ്പള്ളിയിൽ നിന്നും പൊലിക്കോട്ടേക്കുള്ള യാത്രയിൽ ചെപ്പറ മത്തായി മുക്കിൽ വച്ച്  ഇന്നലെ വൈകിട്ടോടെയാണ്  അപകടമുണ്ടായത്. 

ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിന് പിറകിൽ അമിതവേഗത്തിലെത്തിയ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. 

ഉടൻതന്നെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലർച്ച 2:45ന് മരിക്കുകയായിരുന്നു.  

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. ഹെൽമറ്റ് വെച്ചിരുന്നെങ്കിലും തലയ്ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണത്തിന് കാരണമായത്.

0 Comments

Headline