banner

കേന്ദ്ര സർക്കാരിന്റേത് ജനവിരുദ്ധമായ ബജറ്റാണെന്ന് സീതാറാം യെച്ചൂരി

കേന്ദ്ര സർക്കാരിന്റേത് ജനവിരുദ്ധമായ ബജറ്റാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. രാജ്യത്ത് 20 കോടി തൊഴിലവസരങ്ങളാണ് ഇല്ലാതായത്. നഗരങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് മാറ്റിവെച്ച തുക 73,000 കോടിയായി കുറച്ചു. യുവാക്കളുടെ ഭാവിക്ക് നേരെയുള്ള അക്രമണമാണ് ബജറ്റില്‍ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

മഹാമാരി കാലത്ത് വന്‍ സമ്പത്ത് ഉണ്ടാക്കിയവരില്‍ നിന്ന് എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ കൂടുതല്‍ നികുതി ഈടാക്കാത്തത് എന്ന വിമർശനം ഉന്നയിച്ച അദ്ദേഹം ഇത് 10 ശതമാനം അതിസമ്പന്നര്‍ 75 ശതമാനം സമ്പത്തും കയ്യടക്കിവെച്ചിരിക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്നും പറഞ്ഞു. 60 ശതമാനം പേരുടെ കൈയ്യിലുള്ളത് കേവലം അഞ്ച് ശതമാനത്തില്‍ താഴെ സമ്പത്താണ്. അത്തരക്കാരെ പരിഗണിക്കാത്ത ജനവിരുദ്ധമായ ബജറ്റാണിത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മനുഷ്യരുടെ കഷ്ടപ്പാടുകള്‍ ക്രമാതീതമായി വര്‍ധിച്ചപ്പോള്‍, ഭക്ഷണം, വളം, പെട്രോളിയം എന്നിവയുടെ സബ്‌സിഡികള്‍ വെട്ടിക്കുറക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്നും,  ജനങ്ങളുടെ ഉപജീവനമാര്‍ഗത്തിന് നേരെയുള്ള അക്രമമാണ് ഈ ബജറ്റ് അദ്ദേഹം വ്യക്തമാക്കി..

Post a Comment

0 Comments