കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സ്പീക്കറുടെ ശകാരം. സ്പീക്കർ ഓം ബിർളയാണ് ലോക്‌സഭയിൽ രാഹുൽ ഗാന്ധിയെ സഭാ തത്വങ്ങൾ ഓർമിപ്പിച്ചു കൊണ്ട് സംസാരിച്ചത്. നന്ദി പ്രമേയ ചർച്ചയിൽ മറ്റൊരാൾക്ക് സംസാരിക്കാൻ അനുവാദം നൽകിയ രാഹുൽ ഗാന്ധിക്ക് അതിനുള്ള അധികാരം ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു സ്പീക്കർ ശകാരം.
ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ശരിയായ പാർലമെന്ററി നടപടിക്രമങ്ങൾ പാലിക്കാത്തതിന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ ലോക്‌സഭാ സ്പീക്കർ ഓം ബിർള ശകാരിക്കുകയായിരുന്നു.
രാഹുൽ സംസാരിക്കുന്നതിനിടെ ബിജെപി എം.പി കമലേഷ് പാസ്വാൻ ഇടപെട്ട് സംസാരിക്കാൻ ഒരുങ്ങി. ഇത് രാഹുൽ അനുവദിക്കുകയും ചെയ്‌തു. തുടർന്നാണ് സ്പീക്കർ ഇടപെട്ടത്. നിങ്ങൾ ആരാണ് അനുവാദം നൽകാൻ? നിങ്ങൾക്ക് അനുവാദം നൽകാൻ കഴിയില്ല, അത് എന്റെ അവകാശമാണെന്ന് സ്പീക്കർ ഓം ബിർള ഓർമിപ്പിച്ചു. ഒരാൾക്കും സംസാരിക്കാൻ അനുവാദം നൽകാൻ നിങ്ങൾക്ക് അവകാശമില്ല, അത് ചെയറിന്റെ അധികാരമാണ് സ്പീക്കർ പറഞ്ഞു.
"ഞാനൊരു ജനാധിപത്യ വ്യക്തിയാണ്, മറ്റേയാളെ സംസാരിക്കാൻ ഞാൻ അനുവദിക്കും," പ്രകടമായി പ്രകോപിതനായ സ്പീക്കർ ഓം ബിർളയിൽ നിന്ന് രൂക്ഷമായ മറുപടി കേട്ട രാഹുൽ ഗാന്ധി മറുപടിയായി പറഞ്ഞു.
0 Comments