banner

ഇന്ന് എന്‍.എസ് ദിനം; കാലം മറയ്ക്കാത്ത 37 വർഷം, കൊല്ലത്ത് അനുസ്മരണ സമ്മേളനം വൈകിട്ട് അഞ്ചിന്

എന്‍.എസ്.ദിനാചരണം വ്യാഴാഴ്ച
ജില്ലയിലും സംസ്ഥാനത്തും തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന എന്‍.ശ്രീധരന്‍റെ 37-ാം ചരമവാര്‍ഷിക ദിനാചരണ പരിപാടികള്‍ വ്യാഴാഴ്ച നടക്കും.

കൊട്ടാരക്കരയിലുണ്ടായ വാഹനാപകടത്തില്‍ എന്‍.ശ്രീധന്‍ അന്തരിച്ചിട്ട് ഫെബ്രുവരി 17 ന് 37 വര്‍ഷം തികയുകയാണ്. ദിനാചരണത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 7.30 ന് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പൊതുസമ്മേളനവും നടക്കും. സംസ്ഥാനകമ്മിറ്റി അംഗം ജി.സുധാകരന്‍ ഉത്ഘാടനം ചെയ്യും. കൊല്ലം ജില്ലാസെക്രട്ടറി എസ്.സുദേവന്‍, ആലപ്പുഴ ജില്ലാസെക്രട്ടറി ആര്‍.നാസര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായപി.രാജേന്ദ്രന്‍, കെ.വരദരാജന്‍, സൂസന്‍കോടി, സി.ബി.ചനദ്രബാബു, സി.എസ്.സുജാത എന്നിവര്‍ സംസാരിക്കും.

കൊല്ലത്ത് രാവിലെ എന്‍.എസ്.സ്മാരക മന്ദിരത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജന്‍ പതാക ഉയര്‍ത്തും. വൈകിട്ട് 5 മണിക്ക് കൊല്ലം പോളയത്തോട് എന്‍.എസ് സ്മാരകഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം പി.രാജേന്ദ്രന്‍ ഉത്ഘാടനം ചെയ്യും. 

കെ.വരദരാജന്‍, എം.എച്ച്.ഷാരിയര്‍, എക്സ്.ഏണസ്റ്റ് എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ വച്ച് 2021 ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.എസ്.എന്‍ഡോവ്മെന്‍റ് വിതരണം ചെയ്യും. വൈകിട്ട് 5 മണിക്ക് കുലശേഖരപുരം പുളിനില്‍ക്കും കോട്ടയില്‍ നടക്കുന്ന അനുസ്മരണ പൊതുസമ്മേളനം സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാല്‍ ഉത്ഘാടനം ചെയ്യും.

إرسال تعليق

0 تعليقات