banner

കൊല്ലത്ത് എസ്എഫ്ഐ പ്രവർത്തകരും എബിവിപി പ്രവർത്തകരും തമ്മിൽ സംഘർഷം; പോലീസ് ഉദ്യോഗസ്ഥനുൾപ്പെടെ നിരവധി പേർക്ക് പരിക്ക്

കൊല്ലം : കൊല്ലത്ത് വീണ്ടും വിദ്യാർത്ഥി സംഘർഷം. നിരവധി വിദ്യാർത്ഥികൾ പരിക്ക്. കൊട്ടാരക്കര ഗ്രിഗോറിയോസ് കോളേജിലാണ് സംഭവം. വിദ്യാർത്ഥികളായ എസ്.എഫ്.ഐ പ്രവർത്തകരും എ.ബി.വി.പി പ്രവർത്തകരും തമ്മിലായിരുന്നു സംഘർഷം. അനുനയ ശ്രമത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. 

പിന്നാലെ സംഘർഷത്തിൽ പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ഇരു വിഭാഗം പ്രവർത്തകരും മാത്യ സംഘടനാ പ്രവർത്തകരും തമ്മിൽ ആശുപത്രി പരിസരത്തും സംഘർഷാന്തരീക്ഷമുണ്ടായി.  

കോളേജ് തിരഞ്ഞെടുപ്പിനെ തുടർന്ന് കോളേജിനുള്ളിൽ രാവിലെ സംഘർഷം ഉണ്ടായതായി പറയപ്പെടുന്നു. ഇത് പോലീസ് എത്തി രമ്യമായി പരിഹരിക്കുകയും അനുനയത്തിലൂടെ ഒത്തുതീർപ്പാകുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സംഘർഷം.

സംഭവത്തിൽ ഇരു വിഭാഗം പ്രവർത്തകർക്ക് എതിരെ കേസെടുത്തതായാണ് വിവരം. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൊട്ടാരക്കര - കുന്നിക്കോട് പൊലീസ് സ്ഥലത്തുണ്ടായിരുന്നതിനാൽ മറ്റ് ആക്രമണ പരമ്പരകൾ ഉണ്ടാകില്ലാ എന്നാണ് വിലയിരുത്തപ്പെടുന്നത്.

Post a Comment

0 Comments