ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയര്‍ റിസപ്ഷനിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. അംഗീകൃത സര്‍വകലാശാല ബിരുദവും, അംഗീകൃത സ്ഥാപനത്തില്‍ റിസപ്ഷനിസ്റ്റ് ആയി രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത.
ടെലിഫോണ്‍/ഫാക്‌സ് പ്രവര്‍ത്തനങ്ങളില്‍ അറിവുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18-41 (നിയമാനുസൃത ഇളവ് ബാധകം). ശമ്പളം 21580-61370. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി മാര്‍ച്ച് 15.
0 Comments